സ്​റ്റുഡൻറ്​സ്​ കാർണിവൽ 'സെലെ ഫിയസ്​റ്റ' ഇന്ന് സമാപിക്കും

പട്ടാമ്പി: കാലിക്കറ്റ് യൂനിവേഴ്‌സിറ്റി യൂനിയ​െൻറ സ്റ്റുഡൻറ്സ് കാർണിവൽ 'സെലെ ഫിയസ്റ്റ' ശനിയാഴ്ച സമാപിക്കും. വൈകീട്ട് സമാപന സമ്മേളനം എം.ബി. രാജേഷ് എം.പി ഉദ്‌ഘാടനം ചെയ്യും. ശിൽപശാലയിൽ രൂപപ്പെടുത്തിയ നൃത്ത നൃത്യങ്ങളും നാടകങ്ങളും അരങ്ങേറും. പട്ടാമ്പി കാമ്പസ് തിയറ്റർ 'ഒരു ദേശം നുണ പറയുന്നു' നാടകം അവതരിപ്പിക്കും. രണ്ടാ൦ ദിനം വിവിധ വേദികളിൽ പാട്ടുത്സവം, എഴുത്തുത്സവം, നാടകോത്സവം, നാടനോത്സവം എന്നിവ നടന്നു. 'സമരസപ്പെടില്ല കാമ്പസ്' വിഷയത്തിൽ നടന്ന സെമിനാർ പ്രഫ. സി.പി. ചിത്ര ഉദ്‌ഘാടനം ചെയ്തു. യൂനിവേഴ്‌സിറ്റി യൂനിയൻ ജന.സെക്രട്ടറി എ.എൻ. നീരജ്, എക്സിക്യൂട്ടിവ് അംഗം ശ്യാ൦ കാർത്തിക്, മലയാള സർവകലാശാല ചെയർമാൻ സുജിത്ത്, എം.ആർ. അനിൽകുമാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-04-18 05:31 GMT