കുരുടിക്കാട് ബസ് മറിഞ്ഞ് 17 പേർക്ക് പരിക്ക്

പുതുശ്ശേരി: ദേശീയപാത കുരുടിക്കാട് സിഗ്്നലിന് സമീപം ബസ് മറിഞ്ഞ് 17 പേർക്ക് പരിക്ക്. വെള്ളിയാഴ്ച രാവിലെ എട്ടരക്കാണ് സംഭവം. കൊഴിഞ്ഞാമ്പാറയിൽ നിന്ന് പാലക്കാട്ടേക്കു വരികയായിരുന്ന കെ.സി.കെ ബസാണ് അപകടത്തിൽപെട്ടത്. സിഗ്്നൽ മറികടക്കുന്നതിനായി അതിവേഗം ബസ് എത്തിയപ്പോൾ മുന്നിൽ ഉണ്ടായിരുന്ന കാർ പെട്ടെന്ന് ബ്രേക്കിട്ടതോടെ നിയന്ത്രണം തെറ്റി മറിയുകയായിരുന്നു. റോഡിന് കുറുകെ ഡിവൈഡറിന് മുകളിലേക്കാണ് ബസ് മറിഞ്ഞത്. ബസ് യാത്രക്കാരായ എടുപ്പുകുളം സ്വദേശികളായ മിഥുൻ (18), മനോജ് (43), ധന്യ (26), മേനോൻപാറ സ്വദേശികളായ സനോജ് (17), പ്രിജേഷ് (38), അരുണ (36), കോഴിപ്പാറ സ്വദേശികളായ നെൽസൺ (17), സുജിത (17), ഹൃദയമേരി (26), പെരിങ്ങോട് സ്വദേശി ബാലസുബ്രഹ്മണ്യൻ (26), കൗസപ്പാറ സ്വദേശികളായ സുനിത (36), അതുല (17), പുതുശ്ശേരി സ്വദേശി സബിത (17), കൊട്ടേക്കാട് സ്വദേശി സൂര്യ (21), കഞ്ചിക്കോട് സ്വദേശികളായ ജ്യോതി (23), പ്രവീണ (24), പി.കെ. ചള്ള സ്വദേശി മനീഷ് (20) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ കഞ്ചിക്കോട് അഗ്്നിശമന സേനയും കസബ പൊലീസും ചേർന്ന് ജില്ല ആശുപത്രിയിൽ എത്തിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. ക്രെയിൻ ഉപയോഗിച്ചാണ് വാഹനം റോഡിൽ നിന്ന് മാറ്റിയത്. കസബ എസ്.ഐ പ്രേമൻ, സിവിൽ പൊലീസ് ഓഫിസർമാരായ റഷീദ്, കമൽ ദാസ്, രമേഷ്, ദീപക്, കഞ്ചിക്കോട് അഗ്്നിശമന സേന സ്റ്റേഷൻ ഓഫിസർ എം.കെ. ഷാജി, ലീഡിങ് ഫയർ ഓഫിസർ ജി. മധു, ഫയർമാൻമാരായ സബീക്, തുളസിദാസ്, രാജേഷ് കുമാർ, സന്ദീപ്, രാജേഷ് കുമാർ, സജിമോൻ, ഹോം ഗാർഡ്മാരായ രാമചന്ദ്രൻ, രാജേഷ്, രാജഗോപാൽ, ഡ്രൈവർ പി.കെ. പ്രദീപ്, രമേഷ് എന്നിവരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. ഇരുഭാഗത്തേക്കുമുള്ള വാഹന ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-04-18 05:31 GMT