മലപ്പുറം: മലപ്പുറം പാസ്പോർട്ട് ഓഫിസ് അടച്ചുപൂട്ടാനുള്ള നീക്കത്തിൽനിന്ന് കേന്ദ്ര സർക്കാർ പിന്മാറണമെന്നും ഇക്കാര്യത്തിൽ കോടതിയെ സമീപിക്കുന്നതിന് നിയമ വിദഗ്ധരുടെ സഹായം തേടിയിട്ടുണ്ടെന്നും മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. ഹൈകോടതിയിൽ കേസ് ഫയൽ ചെയ്യുന്നുണ്ട്. വിഷയത്തിൽ കേന്ദ്രം അനങ്ങാപ്പാറ നയമാണ് സ്വീകരിച്ചിരിക്കുന്നത്. വിഷയം പലതവണ വിദേശകാര്യമന്ത്രി സുഷമ സ്വരാജിെൻറ ശ്രദ്ധയിൽപ്പെടുത്തിയതാണ്. പ്രതികൂല സമീപനം തുടർന്നാൽ കേരള എം.പിമാരുടെ സംഘം പ്രധാനമന്ത്രിയെ കാണുമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഏറ്റവും വരുമാനമുള്ള ഓഫിസുകളിലൊന്നാണ് മലപ്പുറത്തേത്. വാടകയുടെ പേരിലാണ് ഇത് അടച്ചുപൂട്ടുന്നതെന്ന വിശദീകരണം തൃപ്തികരമല്ല. എസ്.എം.എസിെൻറയും പൗച്ചിെൻറയും പേരിൽ പാസ്പോർട്ട് അപേക്ഷകരെ ചൂഷണം ചെയ്യുന്നത് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് പി. ഉബൈദുല്ല എം.എൽ.എ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.