മിന്നലില്‍ വീട്ടുപകരണങ്ങൾ നശിച്ചു

ചെർപ്പുളശ്ശേരി: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മിന്നലില്‍ വീട്ടുപകരണങ്ങള്‍ നശിച്ചു. എഴുവന്തല ഹിദായത്തുല്‍ ഇസ്ലാം മദ്റസ സെക്രട്ടറി പടിഞ്ഞാറേതില്‍ സെയ്തലവിയുടെ വീട്ടിലെ ഉപകരണങ്ങളാണ് നശിച്ചത്. ഫാനുകള്‍, സ്വിച്ച്, ബള്‍ബ്, ടെലിവിഷന്‍ മുതലായവ പൂർണമായും നശിച്ചു. സി.സി.ടി.വിയും മിന്നലില്‍ പ്രവര്‍ത്തനരഹിതമായി. മിന്നലേറ്റ് വീടി‍​െൻറ മുകളിലെ ഓടും ഇളകിവീണു. 75,000 രൂപയുടെ നഷ്ടം സംഭവിച്ചതായി വീട്ടുടമ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-04-18 05:31 GMT