കോതകുറുശ്ശിയിലെ കടകളിൽ മോഷണം; 16,400 രൂപ നഷ്​ടമായി

ഒറ്റപ്പാലം: കോതകുറുശ്ശിയിലെ വ്യാപാരസ്ഥാപങ്ങൾ കേന്ദ്രീകരിച്ചു പരക്കെ മോഷണം. ഏഴ് കടകളാണ് മോഷ്ടവ് കുത്തിത്തുറന്നത്. ഇതിൽ നാല് കടകളിൽനിന്നായി 16,400 രൂപ നഷ്ടപ്പെട്ടതായി വ്യാപാരികൾ പറഞ്ഞു. മൂന്ന് കടകളിൽനിന്ന് പണമൊന്നും നഷ്ടപ്പെട്ടിട്ടില്ല. വ്യാഴാഴ്ച രാത്രിയാണ് സംഭവം. ഷട്ടറി​െൻറ പൂട്ടുപൊളിച്ചാണ് മോഷണം നടത്തിയിട്ടുള്ളത്. പലചരക്ക് കടയിൽനിന്ന് മാത്രം 15,500 രൂപ മോഷണം പോയി. പച്ചക്കറിക്കട, രണ്ട് പലചരക്ക് കട എന്നിവിടങ്ങളിൽ നിന്നായി ചെറിയ തുകകളും നഷ്ടമായി. രണ്ട് ബേക്കറി കടകളിലും ഒരു പലചരക്ക് കടയിലുമാണ് മോഷണശ്രമം നടന്നത്. വ്യാപാരികൾ പൊലീസിൽ പരാതി നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-04-18 05:31 GMT