ലഹരിക്കെതിരെ ബോധവത്​കരണവുമായി എക്സിബിഷന്‍

എടപ്പാള്‍: ലഹരിക്കെതിരെ ബോധവത്കരണവുമായി എക്സിബിഷന്‍. പൂക്കരത്തറ ദാറുല്‍ ഹിദായ ഹയര്‍ സെക്കൻഡറി സ്കൂള്‍ എന്‍.എസ്.എസ് യൂനിറ്റും മലപ്പുറം ലഹരി വിമുക്ത സെല്ലും ചേര്‍ന്നാണ് 'വിമുക്തി മിഷൻ മെഗാ എക്സിബിഷൻ' നടത്തിയത്. പി.ടി.എ പ്രസിഡൻറ് അനിൽകുമാർ ഉദ്ഘാടനം ചെയ്തു. മലപ്പുറം എക്സൈസ് ലൈസൻ ഓഫിസർ ഹരികുമാർ, സിവിൽ പൊലീസ് ഓഫിസർ ബിജു എന്നിവർ ക്ലാസെടുത്തു. എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസർ കബീർ അധ്യക്ഷത വഹിച്ചു. റഷീദ്, ജാസിം, ഗഫൂർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-04-18 05:31 GMT