മുസ്തഫയുടെ വിയോഗത്തിൽ വിതുമ്പലടക്കാനാവാതെ വലിയ പറപ്പൂർ

പട്ടർനടക്കാവ്: ബൈക്കപകടത്തിൽ മരിച്ച വലിയ പറപ്പൂരിലെ പൊതുപ്രവർത്തകനായ വല്ലിപ്പറമ്പ് മുസ്തഫയുടെ വിയോഗത്തിൽ നാട് വിതുമ്പി. ജീവകാരുണ്യ, പൊതുപ്രവർത്തന രംഗത്ത് സജീവസാന്നിധ്യമായിരുന്ന മുസ്തഫ സമസ്തയുടെ പ്രവർത്തനങ്ങളിൽ മുൻനിരയിലുണ്ടായിരുന്നു. പഞ്ചായത്ത് മുസ്ലിം ലീഗ് കൗൺസിലർ, വാർഡ് പ്രസിഡൻറ്, വല്ലിപ്പറമ്പ് പള്ളിക്കമ്മിറ്റിയംഗം എന്നീ സ്ഥാനങ്ങളും വഹിച്ചിരുന്നു. എടയൂർ സ്വദേശി ജംഷിറയുമായുള്ള വിവാഹം മൂന്നുമാസം മുമ്പായിരുന്നു. വ്യാഴാഴ്ച രാവിലെ ജോലിക്കു പോകുമ്പോൾ പുത്തനത്താണിക്കടുത്ത അതിരുമടയിൽ ബൈക്ക് മറിഞ്ഞായിരുന്നു അപകടം. സാരമായ പരിക്കുപറ്റിയ മുസ്തഫയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകീട്ട് മരിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം വെള്ളിയാഴ്ച വൈകീട്ട് വൻ ജനാവലിയുടെ സാന്നിധ്യത്തിൽ വലിയ പറപ്പൂർ ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ ഖബറടക്കി. തിരൂർ മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി എം.പി. മുഹമ്മദ് കോയ, അബൂദബി കെ.എം.സി.സി ജില്ല പ്രസിഡൻറ് കളപ്പാട്ടിൽ അബു ഹാജി, ഖത്തർ കെ. എം.സി.സി പ്രതിനിധി ഇ.എൻ.കെ. അലി, പഞ്ചായത്ത് ലീഗ് പ്രസിഡൻറ് കോട്ടയിൽ അലവി തുടങ്ങി നിരവധി പേർ വീട്ടിലെത്തി അന്ത്യകർമങ്ങൾക്ക് നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-04-18 05:31 GMT