ക്ഷീരകർഷക സംഗമം ഇന്ന്

തിരൂർ: ക്ഷീര വികസന വകുപ്പി​െൻറ താനൂർ ബ്ലോക്ക് പഞ്ചായത്ത് ക്ഷീരകർഷക സംഗമം ശനിയാഴ്ച കൻമനം പാറക്കല്ല് ക്ഷീരസഹകരണ സംഘം ഓഫിസ് പരിസരത്ത് നടക്കുമെന്ന് അധികൃതർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കന്നുകാലി-, കോഴി പ്രദർശനം, കാർഷികയന്ത്രങ്ങളുടെ പ്രദർശനം, വിൽപന, െഡയറി ക്വിസ് എന്നിവയും നടക്കും. ക്ഷീരകർഷക സംഗമം രാവിലെ 11.30ന് സി. മമ്മുട്ടി എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഇ.ടി. മുഹമ്മദ് ബഷീർ എം.പി മുഖ്യാതിഥിയാകും. ബ്ലോക്കിലെ മികച്ച കർഷകരെ പി.കെ. അബ്ദുറബ്ബ് എം.എൽ.എയും മുതിർന്ന കർഷകരെ വി. അബ്ദുറഹ്മാൻ എം.എൽ.എയും ആദരിക്കും. മികച്ച പശുവിനുള്ള സമ്മാനദാനം ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണൻ നിർവഹിക്കും. വാർത്തസമ്മേളനത്തിൽ താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി.കെ.എം. ബാപ്പു ഹാജി, ബ്ലോക്ക് പഞ്ചായത്ത് അംഗം സി.കെ.എ. റസാഖ്, ക്ഷീരവികസന ഓഫിസർ പി. മഹേഷ്, പാറക്കല്ല് ക്ഷീരസഹകരണ സംഘം പ്രസിഡൻറ് രാജേഷ് പണിക്കർ, സെക്രട്ടറി മുഹമ്മദുണ്ണി എന്നിവർ പങ്കെടുത്തു. കെട്ടിടനിർമാണ പെർമിറ്റിന് പണം ആവശ്യപ്പെട്ടുവെന്ന ആരോപണം അന്വേഷിക്കണം തിരൂർ: തലക്കാട് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷനും പ്രതിപക്ഷ അംഗവും കെട്ടിടനിർമാണ പെർമിറ്റ് അനുവദിക്കുന്നതിന് പണം ആവശ്യപ്പെട്ടുവെന്ന ആരോപണം അന്വേഷിക്കണമെന്ന് തലക്കാട് പഞ്ചായത്ത് സി.പി.ഐ നേതാക്കൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഇക്കാര്യം ഇടതുമുന്നണിയിലും പഞ്ചായത്ത് ഭരണസമിതി യോഗത്തിലും പാർട്ടി ഉന്നയിച്ചിട്ടുണ്ടെന്നും പരാതിയെ ഗൗരവപൂർവം കാണണമെന്നും നേതാക്കൾ പറഞ്ഞു. വാർത്തസമ്മേളനത്തിൽ മണ്ഡലം സെക്രട്ടറി വി. നന്ദൻ, എ.പി. രാജു, പി.കെ. മുരളി, അൻസാരി, റഫ്സൽ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-04-18 05:31 GMT