വാട്​സ്​ആപ്​ കൂട്ടായ്മ അംഗൻവാടിക്ക് പഠനോപകരണം നൽകി

എരമംഗലം: അടിസ്ഥാന സൗകര്യങ്ങളില്ലാത്ത അംഗൻവാടിക്ക് വാട്സ്ആപ് കൂട്ടായ്മ പഠനോപകരണങ്ങൾ നൽകി. എരമംഗലത്ത് താൽക്കാലിക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അംഗൻവാടിയിലേക്ക് കുട്ടികൾക്ക് ആവശ്യമായ കസേരകളും പുൽപ്പായകളും കളിക്കോപ്പുകളുമാണ് ഇ.ആർ.എം 679587 എന്ന വാട്സ്ആപ് കൂട്ടായ്മയുടെ നേതൃത്വത്തിൽ വിതരണം ചെയ്തത്. വെളിയങ്കോട് പഞ്ചായത്തിലെ ഒമ്പതാം വാർഡിലെ അംഗൻവാടി എരമംഗലം എ.എൽ.പി സ്കൂളിലാണ് താൽക്കാലികമായി പ്രവർത്തിക്കുന്നത്. പഞ്ചായത്ത് പ്രസിഡൻറ് പ്രേമജ സുധീർ ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം സീന രാജൻ അധ്യക്ഷത വഹിച്ചു. സ്കൂളിലെ പൂർവ അധ്യാപിക ശ്രീമതി ടീച്ചർ മുഖ്യാതിഥിയായിരുന്നു. അനന്തകൃഷ്ണൻ മാസ്റ്റർ, സി.സി. അബു, എ.സി. ഏന്തു, രവി, ദാസൻ ചെറാത്ത്, ദാമോദരൻ, ബൈജു, ഷറഫുദ്ദീൻ, പ്രഗിലേഷ് എന്നിവർ സംസാരിച്ചു. ഭുവനേഷ് കുമാർ സ്വാഗതവും മനോജ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-04-18 05:31 GMT