നഞ്ചഭൂമി നികത്തിയ സംഭവം; ആർ.ഡി.ഡി ഉദ്യോഗസ്ഥർ പരിശോധന നടത്തി

പൊന്നാനി: ശക്തി തിയറ്ററിന് പിൻവശത്തെ നഞ്ചഭൂമി മണ്ണിട്ട് നികത്തിയ സംഭവത്തിൽ നഗരകാര്യ റീജനൽ ജോയൻറ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. ആർ.ജെ.ഡിയിലെ സൂപ്രണ്ടി​െൻറ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടത്തിയത്. രാവിലെ നഗരസഭ കാര്യാലയത്തിലെത്തിയ സംഘം പരാതിക്കാരനിൽനിന്ന് വിശദാംശങ്ങൾ ചോദിച്ചറിഞ്ഞു. പിന്നീട് സംഘം ഭൂമി നികത്തിയ സ്ഥലത്തെത്തി പരിശോധന നടത്തി. നഗരകാര്യ ഡയറക്ടറുടെ നിർദേശ പ്രകാരമാണ് സംഘം പൊന്നാനിയിൽ തെളിവെടുപ്പിനെത്തിയത്. കണ്ടെത്തിയ കാര്യങ്ങൾ ഡയറക്ടർക്ക് കൈമാറും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-04-18 05:31 GMT