ആട്ടവും പാട്ടുമായി ഗോത്രവർഗ സ്കൂളിൽ റു​െബല്ല കുത്തിവെപ്പ്

നിലമ്പൂർ: ഗോത്രവർഗ കുട്ടികൾ താമസിച്ച് പഠിക്കുന്ന നിലമ്പൂർ ഇന്ദിരാഗാന്ധി മെമ്മോറിയൽ മോഡൽ െറസിഡൻഷ‍്യൽ സ്കൂളിൽ ആട്ടവും പാട്ടും താളമേളവുമായി റുെബല്ല കുത്തിവെപ്പ്. ചുങ്കത്തറ ബ്ലോക്ക് മെഡിക്കൽ ഓഫിസർ അബ്ദുൽ ജലീൽ, ഹെൽത്ത് ഇൻസ്പെക്ടർ പി. ശബരീശൻ എന്നിവരുടെ നേതൃത്വത്തിലാണ് കുത്തിവെപ്പ് നടത്തിയത്. സ്കൂളിലെ 458 കുട്ടികൾക്ക് കുത്തിവെപ്പ് നടത്തി. ആരോഗ്യവിഭാഗം ജീവനക്കാരായ രാജൻ, അനിൽ, ജിജി വർഗീസ്, ശ്രീജ, സാഹിന, തങ്കം കൂടാതെ ആശാവർക്കർമാരും അധ‍്യാപകരും കുത്തിവെപ്പിന് നേതൃത്വം നൽകി. ബ്ലോക്കിന് കീഴിൽ 132 സ്കൂളുകളിലായി 87,000 കുട്ടികളാണുള്ളത്. ഇതിൽ 91 സ്കൂളുകളിലെ 50,000 കുട്ടികൾക്ക് കുത്തിവെപ്പ് പൂർത്തീകരിച്ചു. നവംബർ മൂന്ന് വരെയാണ് സർക്കാറി‍​െൻറ ഉൗർജിത മീസിൽസ്-റുബെല്ല കുത്തിവെപ്പ് കാലാവധി. എന്നാൽ, സ്കൂൾ കലോത്സവം, സ്പോർട്സ് എന്നിവ മൂലം കാലാവധി നീട്ടേണ്ടിവരുമെന്നാണ് ആരോഗ‍്യവകുപ്പ് പറയുന്നത്. പടം:2- നിലമ്പൂർ ഗോത്രവർഗ സ്കൂളായ ഐ.ജി.എം.എം.ആറിലെ കുത്തിവെപ്പിന് ശേഷം കുട്ടികൾ ആരോഗ‍്യപ്രവർത്തകർക്കൊപ്പം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-04-18 05:31 GMT