ആർ.പി.എഫ് ഇടപെടൽ തുണയായി; ദമ്പതികൾക്ക് ബാഗ് തിരിച്ചുകിട്ടി

തിരൂർ: യാത്രക്കിടെ ട്രെയിനിൽനിന്ന് നഷ്ടമായ പണവും മൊബൈൽ ഫോണുകളുമടങ്ങിയ ബാഗ് ആർ.പി.എഫി‍​െൻറ ഇടപെടലിൽ ദമ്പതികൾക്ക് തിരിച്ചുകിട്ടി. കോഴിക്കോട്-കോട്ടയം യാത്രക്കിടെ മലബാർ എക്സ്പ്രസിൽനിന്ന് നഷ്ടമായ കോഴിക്കോട് പൊക്കുന്ന് മേനേടത്ത് പറമ്പ് ഫൈസൽ-സജ്ന ദമ്പതികളുടെ ബാഗാണ് തിരൂരിൽനിന്ന് ലഭിച്ചത്. കോട്ടയത്ത് പഠിക്കുന്ന മക‍​െൻറ വോളിബാൾ മത്സരം കാണാൻ പോകുന്നതിനിടെ വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. സജ്ന ബാഗ് സീറ്റിനരികിൽവെച്ച് ഉറങ്ങിയതായിരുന്നു. ഉണർന്നപ്പോഴാണ് ബാഗ് നഷ്ടമായ വിവരം അറിയുന്നത്. ഉടൻ വണ്ടിയിലുണ്ടായിരുന്ന റെയിൽവേ പൊലീസിനെ വിവരം അറിയിച്ചു. ഷൊർണൂരിലിറങ്ങി പരാതി നൽകി. ഇതിനകം റെയിൽവേ പൊലീസ് സ്റ്റേഷനുകളിലേക്ക് വിവരം കൈമാറിയിരുന്നു. തുടർന്ന് തിരൂരിൽ ആർ.പി.എഫ് എ.എസ്.ഐ എം.പി. ഷിനോജ്കുമാർ, ഹെഡ് കോൺസ്റ്റബിൾ കെ. കാർത്തികേയൻ, കെ. സിറാജ് എന്നിവർ പരിശോധന നടത്തുന്നതിനിടെ സ്റ്റേഷ‍​െൻറ തെക്കുഭാഗത്ത് റെയിൽ പാളത്തിൽനിന്ന് ബാഗ് കണ്ടെത്തുകയായിരുന്നു. തെറിച്ചുവീണതാകാമെന്നാണ് നിഗമനം. ഐഫോൺ അടക്കം നാല് മൊബൈൽ ഫോൺ, ഐ പാഡ്, 23,000ത്തോളം രൂപ, വിവിധ തിരിച്ചറിയൽ കാർഡുകളും രേഖകളുമടക്കം സാധനങ്ങളൊന്നും നഷ്ടമായിരുന്നില്ല. വെള്ളിയാഴ്ച രാവിലെ ഫൈസലും സജ്നയും തിരൂരിലെത്തി ബാഗ് ഏറ്റുവാങ്ങി. Tir G1 train തിരൂർ ആർ.പി.എഫ് എ.എസ്.ഐ എം.പി. ഷിനോജ്കുമാറിൽനിന്ന് ഫൈസലും സജ്നയും ബാഗ് ഏറ്റുവാങ്ങുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-04-18 05:31 GMT