ഇതര സംസ്ഥാന തൊഴിലാളി ഇൻഷുറൻസ്; രജിസ്ട്രേഷ​ൻ ഉദ്ഘാടനം ഒന്നിന്​

അരീക്കോട്: ഇതര സംസ്ഥാന തൊഴിലാളികൾക്കായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന സൗജന്യ ഇൻഷുറൻസ് പദ്ധതിയിലെ ബയോമെട്രിക് രജിസ്ട്രേഷ​െൻറ ഉദ്ഘാടനം നവംബർ ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. പണമില്ലാത്തതിനാൽ ഇതര സംസ്ഥാന തൊഴിലാളികൾക്ക് ചികിത്സ നിഷേധിക്കപ്പെടുന്ന സാഹചര്യത്തിലാണ് ആവാസ് പദ്ധതിയെന്ന പേരിൽ പദ്ധതി നടപ്പാക്കുന്നത്. കേരളത്തിൽ ജോലി ചെയ്യുന്ന എല്ലാ ഇതര സംസ്ഥാനക്കാർക്കും സൗജന്യമായി അംഗങ്ങളാവാം. ഒരു വർഷത്തേക്കാണ് രജിസ്ട്രേഷൻ. ഗ്രാമങ്ങളിൽ തൊഴിൽ വകുപ്പ് പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിക്കും. തിരിച്ചറിയിൽ കാർഡ്, ആധാർ, പാസ്പോർട്ട്, ഡ്രൈവിങ് ലൈസൻസ് എന്നിവയിലേതെങ്കിലുമൊന്ന് കൊണ്ടുവരണം. ഗുണഭോക്താക്കൾക്ക് ബയോമെട്രിക് കാർഡ് ലഭിക്കും. 18 മുതൽ 60 വരെ പ്രായമായവർക്ക് അംഗങ്ങളാവാം. 15,000 രൂപയുടെ ചികിത്സ ഇൻഷുറൻസാണ് ലഭിക്കുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-04-18 05:31 GMT