കെ.പി.എസ്.ടി.എ ഡി.ഡി.ഇ ഓഫിസ് ധർണ ഇന്ന്

മലപ്പുറം: വിവിധ ആവശ്യങ്ങളുന്നയിച്ച് ശനിയാഴ്ച രാവിലെ 10.30ന് ഡി.ഡി.ഇ ഓഫിസ് മാർച്ചും ധർണയും നടത്തുമെന്ന് കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.പി.എസ്.ടി.എ) ജില്ല ഭാരവാഹികൾ അറിയിച്ചു. ദീൻദയാൽ ഉപാധ്യായയുടെ ജന്മദിനം വിദ്യാലയങ്ങളിൽ ആഘോഷിക്കാനുള്ള നിഗൂഢ ഉത്തരവ് പിൻവലിക്കുക, ജില്ലയിലെ ഡി.ഡി.ഇ നിയമനം ഉടൻ നടത്തുക, കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കുക, എസ്.എസ്.എയുമായി ബന്ധപ്പെട്ട അഴിമതികൾ അന്വേഷിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുമായാണ് സമരം. വാർത്തസമ്മേളനത്തിൽ കെ. അബ്ദുൽ മജീദ്, റോയ് തോമസ്, സി. ജയേഷ് എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-04-18 05:31 GMT