റാഞ്ചി: കൊൽക്കത്തയിലെ മ്യാന്മർ കോൺസൽ ജനറൽ ഝാർഖണ്ഡിൽ വാഹനാപകടത്തിൽ മരിച്ചു. ഭാര്യ ഉൾപ്പെടെ മൂന്നുപേർക്ക് പരിക്കേറ്റു. ൈപ്യ സു (49) ആണ് തൽക്ഷണം മരിച്ചത്. ഭാര്യ നിയോ, ഉപദേശകൻ ടിങ്കുങ്, ഡ്രൈവർ വിപിൻ സിങ് എന്നിവർക്കാണ് പരിക്കേറ്റത്. ബിഹാറിലെ ഗയയിൽനിന്ന് മടങ്ങുന്നതിനിടെ റാഞ്ചിയിൽനിന്ന് 180 കിലോമീറ്റർ അകലെ ഗിരിധി ജില്ലയിൽ കാർ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ 10.30ന് ഗലഗിക്കടുത്ത് ജി.ടി റോഡിലാണ് അപകടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.