കൊച്ചി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സമരം തുടരാൻ കരാറുകാർ തീരുമാനിച്ചു. ധനമന്ത്രിയുമായി കോഒാഡിനേഷൻ കമ്മിറ്റി നടത്തിയ ചർച്ചകളിൽ ധാരണയാവാത്തതിനെ തുടർന്നാണിത്. പി.ഡബ്ല്യു.ഡി കരാറുകാർക്ക് ഷെഡ്യൂൾഡ് റേറ്റും എൽ.എസ്.ജി.ഡി കരാറുകാർക്ക് 18 ശതമാനത്തോളം കുറവുള്ള മോർത്ത് റേറ്റുമാണ് നിലവിലുള്ളത്. ഇതിൽ മാറ്റം വരുത്താൻ മന്ത്രിതല ചർച്ചയിൽ തീരുമാനമായില്ല. ഇത് കരാറുകാർക്ക് വലിയ നഷ്ടം ഉണ്ടാക്കുമെന്ന് കോഒാഡിനേഷൻ കമ്മിറ്റി ചൂണ്ടിക്കാട്ടി. പരാതികൾ ധനതദ്ദേശ മന്ത്രിമാർക്ക് നൽകാനും സമരം ശക്തമാക്കാനും യോഗം തീരുമാനിച്ചു. ചെയർമാൻ സി. ജയചന്ദ്രൻ അധ്യക്ഷത വഹിച്ചു. കെ.ഡി. ജോർജ്, പി.മോഹനൻ, കെ.മധു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.