മലപ്പുറം: ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും മാലിന്യ സംസ്കരണ പദ്ധതി ആവിഷ്കരിക്കണമെന്ന് ഹരിത കേരള മിഷൻ വൈസ് ചെയർപേഴ്സൻ ഡോ. ടി.എൻ. സീമ. ഹരിത കേരളം പദ്ധതിയുടെ ജില്ലയിലെ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുകയായിരുന്നു അവർ. നവംബർ ഒന്നിന് എല്ലാ മണ്ഡലങ്ങളിലും എം.എൽ.എമാരുടെ നേതൃത്വത്തിൽ മാലിന്യത്തിൽനിന്ന് സ്വാതന്ത്ര്യം എന്ന സന്ദേശമുയർത്തി വിവിധ പരിപാടികൾ സംഘടിപ്പിക്കും. നവംബർ 15നകം ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും ഹരിത കർമസേന രൂപവത്കരിക്കണം. എല്ലാ സർക്കാർ ഓഫിസുകളിലും സിവിൽ സ്റ്റേഷനുകളിലും ഹരിത നിയമാവലി നടപ്പാക്കും. മാലിന്യം നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് സംസ്കരിക്കുന്നതിനുള്ള പദ്ധതി നടപ്പാക്കണമെന്ന് ജില്ല കലക്ടർ അമിത് മീണ പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഇതിനായി നവംബർ ആറിനകം പദ്ധതി സമർപ്പിക്കണം. സിവിൽ സ്റ്റേഷനിലെ പ്ലാസ്റ്റിക് ഷ്രഡിങ് യൂനിറ്റ്, പൊതുശൗചാലയം എന്നിവ ജില്ല ശുചിത്വമിഷന് കൈമാറും. ഹരിത കേരളം മിഷൻ കോഒാർഡിനേറ്റർ പി. രാജു, ജില്ലതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.