മലപ്പുറം: ജൻ ശിക്ഷൻ സൻസ്ഥാൻ മലപ്പുറത്തിന് കീഴിൽ ജില്ലയിൽ ജൻ ഔഷധി സ്റ്റോറുകൾ ആരംഭിക്കുന്നു. ആറ് സ്റ്റോറുകൾക്ക് അനുമതിയായി. വേങ്ങര, നിലമ്പൂർ, തിരൂർ, താനൂർ, മൂത്തേടം എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തിൽ സ്റ്റോറുകൾ തുടങ്ങുന്നത്. ജനുവരിക്കകം ഇവ തുടങ്ങുമെന്ന് അധികൃതർ അറിയിച്ചു. രണ്ടാംഘട്ടത്തിൽ പെരിന്തൽമണ്ണ, വള്ളിക്കുന്ന്, കൽപകഞ്ചേരി, എടക്കര എന്നിവിടങ്ങളിലും സ്റ്റോറുകൾ തുറക്കാൻ പദ്ധതിയുണ്ട്. സർക്കാർ ആശുപത്രികളോട് ചേർന്നാണ് മിക്കയിടത്തും സ്റ്റോറുകൾ തുറക്കുന്നത്. ആദ്യസ്റ്റോർ നവംബറിൽ വേങ്ങര േബ്ലാക്ക് ഒാഫിസിനോട് ചേർന്നാണ് തുറക്കുക. സ്റ്റോറുകളിൽ ഗുണനിലവാരമുള്ള ജനറിക് മരുന്നുകൾ (ബ്രാൻഡഡ് അല്ലാത്തവ) 50 മുതൽ 70 ശതമാനംവരെ വിലക്കുറവിൽ ലഭ്യമാവും. കേന്ദ്ര സർക്കാറിെൻറ പ്രധാനമന്ത്രി ഭാരതീയ ജൻ ഒൗഷധി പരിയോജന (പി.എം.ബി.ജെ.പി) പദ്ധതി പ്രകാരമാണ് സ്റ്റോറുകൾ ആരംഭിക്കുന്നത്. സ്റ്റോറിലേക്ക് ഫാർമസി ഡിേപ്ലാമ കഴിഞ്ഞവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ ഒക്ടോബർ 31നകം 9895172665 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.