വേങ്ങൂർ: പുത്തൻപള്ളി എം.പി.ജി.എൽ.പി സ്കൂൾ ഗോൾഡൻ ജൂബിലി സംഘാടക സമിതി രൂപവത്കരണ യോഗം വാർഡ് മെംബർ പി.എം. മുഹമ്മദലി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് പി.പി. ഉസ്മാൻ അധ്യക്ഷത വഹിച്ചു. ജൂബിലി പ്രഖ്യാപനവും പാലക്കാട് അഹല്യ കണ്ണാശുപത്രിയുമായി സഹകരിച്ച് നേത്ര പരിശോധന ക്യാമ്പും ഞായറാഴ്ച സ്കൂളിൽ നടത്താൻ തീരുമാനിച്ചു. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ക്ലബ് ഭാരവാഹികളും സന്നദ്ധ സംഘടന പ്രവർത്തകരും പെങ്കടുത്തു. ഹൈദർ എന്ന കുഞ്ഞാപ്പ ഹാജി, വരിക്കോടൻ മുഹമ്മദാലി (രക്ഷാധികാരികൾ), പി.എം. മുഹമ്മദലി (ചെയർ.), പി.പി. ഉസ്മാൻ (ജന. കൺ.), പി.കെ. അബ്ദുസ്സലാം (ട്രഷ.) എന്നിവരടങ്ങിയ 101 അംഗ സംഘാടക സമിതിയെ തെരഞ്ഞെടുത്തു. എം. ശിവപ്രസാദ് സ്വാഗതവും സി. അബ്ദുൽ ഹമീദ് നന്ദിയും പറഞ്ഞു. അനുശോചിച്ചു പൂപ്പലം: അൽ ജാമിഅ ആർട്സ് ആൻഡ് സയൻസ് കോളജിൽ പുനത്തിൽ കുഞ്ഞബ്ദുല്ലയുടെ നിര്യാണത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു. പ്രിൻസിപ്പൽ എ.പി. റിയാസ്, മലയാളം അധ്യാപകൻ വിനയചന്ദ്രൻ, ജ്യോഗ്രഫി ഡിപ്പാർട്മെൻറ് മേധാവി സബ്ദുൽ ഗനി, വിദ്യാർഥികളായ മുനിസ്, ശ്രുതി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.