മലപ്പുറം: വാഹന പരിശോധനക്ക് സ്ഥിരം സംവിധാനം ഏർപ്പെടുത്തണമെന്ന് റാഫ് പ്രവർത്തക യോഗം. ഗതാഗത വകുപ്പിലെ ജീവനക്കാരുടെ എണ്ണം പരിമിതമായതോടെ ബുധനാഴ്ചകളിൽ നടത്തിവരുന്ന പരിശോധനകൾ കൂടി അവസാനിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. നവംബർ നാലിന് രാവിലെ പത്തിന് മലപ്പുറം പ്രശാന്ത് ഓഡിറ്റോറിയത്തിൽ 'നിരത്തിലെ കാവലാൾ' വിഷയത്തിൽ റോഡ് സുരക്ഷ സമ്മേളനം നടത്താനും തീരുമാനിച്ചു. സംസ്ഥാന പ്രസിഡൻറ് കെ.എം. അബ്്ദു ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് ഹനീഫ രാജാജി അധ്യക്ഷത വഹിച്ചു. കെ. ഖാദർ, എ.ടി. സെയ്തലവി, എം.ടി. തെയ്യാല, കെ.പി. ബാബു ഷെരീഫ്, ഫ്രാൻസിസ് ഓണാട്ട്, സുമാ ശങ്കർ, നൗഷാദ്, ജാഫർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.