വണ്ടൂർ: കഴിഞ്ഞ ഞായറാഴ്ച നിലമ്പൂർ മൂലേപ്പാടം പാലത്തിന് സമീപം പുഴയിൽ ഒഴുക്കിൽപ്പെട്ട് മരിച്ച പോരൂരിലെ കന്നങ്ങാടൻ നിഷാദിെൻറ അനുസ്മരണ യോഗം ഷറഫിയ ഓഡിറ്റോറിയത്തിൽ നടന്നു. മുസ്‌ലിം യൂത്ത് ലീഗ് ജില്ല പ്രസിഡൻറ് അൻവർ മുള്ളമ്പാറ ഉദ്‌ഘാടനം ചെയ്തു. യൂത്ത് ലീഗ് നിയോജക മണ്ഡലം മുൻ ട്രഷറർ, പോരൂർ പഞ്ചായത്ത് കമ്മിറ്റി ട്രഷറർ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിരുന്ന നിഷാദ് നാട്ടുകാർക്കെല്ലാം പ്രിയപ്പെട്ട പൊതുപ്രവർത്തകനായിരുന്നു. നിഷാദിെൻറ കൂടെ പ്രവർത്തിച്ചവരെയുൾപ്പെടെ പങ്കെടുപ്പിച്ച് നിയോജക മണ്ഡലം മുസ്ലിം യൂത്ത്‌ലീഗ് കമ്മിറ്റിയാണ് അനുസ്മരണ യോഗം സംഘടിപ്പിച്ചത്. യോഗത്തിൽ മണ്ഡലം പ്രസിഡൻറ് ഷൈജൽ എടപ്പറ്റ അധ്യക്ഷത വഹിച്ചു. എം.എസ്.എഫ് ദേശീയ പ്രസിഡൻറ് ടി.പി. അഷ്‌റഫലി അനുസ്മരണ പ്രഭാഷണം നടത്തി. മുസ്ലിം ലീഗ് മണ്ഡലം പ്രസിഡൻറ് കളത്തിൽ കുഞ്ഞാപ്പുഹാജി, പി. ഖാലിദ് മാസ്റ്റർ, വി.എ.കെ. തങ്ങൾ, മുസ്തഫ അബ്ദുൽ ലത്തീഫ്, എം.ടി. അലിനൗഷാദ്, നഹാസ് പാറക്കൽ, സി.ടി.എ. കരീം, ഇ.പി. ഉബൈദുല്ല, കെ.ടി. റഷീദ്, കെ. ഫസൽ ഹഖ്, എ. അസ്‌കർ, ഡോ. ഫൈസൽ, എ.എം. ജാഫർ, നിസാജ് എടപ്പറ്റ തുടങ്ങിയവർ സംസാരിച്ചു. പുനത്തിൽ അനുസ്മരണം കരുവാരകുണ്ട്: അന്തരിച്ച കഥാകാരൻ പുനത്തിൽ കുഞ്ഞബ്ദുല്ലയെ കരുവാരകുണ്ട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദി അനുസ്മരിച്ചു. പ്രധാനാധ്യാപകനും കഥാകൃത്തുമായ രാജൻ കരുവാരകുണ്ട് ഉദ്ഘാടനം ചെയ്തു. എ. അപ്പുണ്ണി മാസ്റ്റർ അധ്യക്ഷത വഹിച്ചു. എം. ഹൈദരലി ശിഹാബ്, ശോഭ, രജിത, നസീറ, ടി. ആമിന, കീർത്തി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.