വണ്ടൂര്‍: അമ്മയെ തേടി എന്ന ഒറ്റ നോവലിലൂടെ തന്നെ സുപരിചിതനായ കൂരാട് മഞ്ഞപ്പെട്ടിയിലെ എന്‍. അബ്ദുൽ ഗഫൂറിെൻറ പുതിയ പുസ്തകം ഷാര്‍ജ പുസ്തകമേളയില്‍ പ്രകാശനം ചെയ്യും. 'കരിങ്കല്‍പൂവ്' എന്ന കഥാസമാഹരമാണ് 36ാമത് ഷാര്‍ജ പുസ്തകോല്‍സവത്തില്‍ മുന്‍മന്ത്രി എം.കെ. മുനീര്‍ മജീഷ്യന്‍ ഗോപിനാഥ് മുതുകാടിനു നൽകി പ്രകാശനം ചെയ്യുക. നവംബര്‍ രണ്ടിന് മേളയിലെ ഇൻറലെക്ച്വല്‍ ഹാളിലാണ് പരിപാടി. വാണിയമ്പലം ഹൈസ്‌കൂളില്‍ പത്താം ക്ലാസില്‍ പഠിക്കുന്ന സമയത്താണ് 'അമ്മയെതേടി' എന്ന നോവല്‍ ഗഫൂര്‍ രചിക്കുന്നത്. വാണിയമ്പലം ഹൈസ്‌കൂളില്‍ ക്ലര്‍ക്കായി ജോലി ചെയ്യുന്ന ഗഫൂര്‍ ശനിയാഴ്ച പിതാവ് മുഹമ്മദിനോടൊപ്പം കരിപ്പൂരില്‍ നിന്ന് ഷാര്‍ജയിലേക്ക് പുറപ്പെടും. ഫോട്ടോ: 27 wdr gafoor വിവരണം: എന്‍. അബ്ദുൽ ഗഫൂര്‍ ഖുർആൻ സമ്മേളനവും അവാർഡ് വിതരണവും ഇന്ന് വണ്ടൂർ: ഐ.എസ്.എം സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന ഖുർആൻ പഠന പദ്ധതിയായ വെളിച്ചം നാലാം ഘട്ട പരീക്ഷയിൽ വണ്ടൂർ ഏരിയയിൽ നൂറ് ശതമാനം മാർക്ക് വാങ്ങിയവർക്കുള്ള അവാർഡ് വിതരണവും ഖുർആൻ സമ്മേളനവും ഞായറാഴ്ച ഉച്ചക്ക് രണ്ട് മുതൽ തെക്കുംപുറം മദ്റസ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. സമ്മേളനം സംസ്ഥാന സെക്രട്ടറി ഡോ. ജാബിർ അമാനി ഉദ്ഘാടനം ചെയ്യും. കെ.എൻ.എം ഐ.എസ്.എം ജില്ല മണ്ഡലം തല ഭാരവാഹികൾ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.