ലഹരിക്കെതിരെ നാടുണർത്തി രാജാസ്

കോട്ടക്കൽ: 'ലഹരി വിമുക്ത ജനത രാജ്യത്തി‍​െൻറ സമ്പത്ത്' സന്ദേശം ഉയർത്തി കോട്ടക്കൽ ഗവ. രാജാസ് ഹയർ സെക്കൻഡറി സ്‌കൂൾ സ്‌കൗട്ട് ആൻഡ് ഗൈഡി‍​െൻറ ആഭിമുഖ്യത്തിൽ കോട്ടക്കൽ ടൗണിലും പരിസരത്തുള്ള പെട്ടിക്കടകളിലേക്കും പൊതുജനങ്ങളിലേക്കും വിദ്യാർഥികൾ ബോധവത്കരണ യാത്ര നടത്തി. പ്രിൻസിപ്പൽ ഇ.എൻ. വനജ സന്ദേശയാത്ര ഫ്ലാഗ് ഓഫ് ചെയ്തു. സ്റ്റാഫ് സെക്രട്ടറി പി.കെ. രാധാകൃഷ്ണൻ, സ്കൗട്ട് ആൻഡ് ഗൈഡ്സ് കൺവീനർ വി. അബ്ദുസ്സമദ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.