കോയമ്പത്തൂർ: ദീപാവലിയോടനുബന്ധിച്ച് തമിഴ്നാട് മാർക്കറ്റിങ് കോർപറേഷന് (ടാസ്മാക്) കീഴിലുള്ള വിൽപന കേന്ദ്രങ്ങളിൽ വിൽപന കുറഞ്ഞു. റെക്കോഡ് വിൽപന നേട്ടം ലക്ഷ്യമിട്ട് ഷോപ്പുകളിൽ വൻതോതിൽ മദ്യം സ്റ്റോക് ചെയ്തിരുന്നു. മൊത്തം 244 കോടി രൂപയുടെ വിൽപനയാണ് നടന്നത്. ദീപാവലി ദിവസത്തിൽ 135 കോടിയും തലേദിവസത്തിൽ 95 കോടിയും രൂപയുടെ വിറ്റുവരവാണ് ഉണ്ടായത്. കഴിഞ്ഞ വർഷത്തിൽ 265 കോടി രൂപക്കാണ് മദ്യം വിറ്റത്. ദീപാവലിക്ക് തൊട്ടുമുമ്പ് സംസ്ഥാന സർക്കാർ മദ്യത്തിന് വില കൂട്ടിയിരുന്നു. ഇതുകൂടി കണക്കിലെടുത്താൽ 14.3 ശതമാനം കുറവാണ് വിറ്റുവരവിൽ ഉണ്ടായെതന്ന് കണക്കാക്കുന്നു. സംസ്ഥാനത്ത് മദ്യം സംഭരിക്കുന്നതും വിൽപന നടത്തുന്നതും സർക്കാറിെൻറ നിയന്ത്രണത്തിലുള്ള ടാസ്മാക്കിനാണ്. സംസ്ഥാന സർക്കാറിെൻറ പ്രധാന വരുമാനവും മദ്യവിൽപനയിൽനിന്നാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.