പാലക്കാട്: നഗരസഭയുടെ പ്രധാനമന്ത്രി ആവാസ് യോജന ഭവന നിർമാണ പദ്ധതിയിൽ ഓൺലൈൻ വഴി രജിസ്്റ്റർ ചെയ്ത ഗുണഭോക്താക്കൾ നവംബർ രണ്ടിന് രാവിലെ പത്തിന് ടൗൺ ഹാൾ അനക്സിൽ ആധാരത്തിെൻറ പകർപ്പ്, റേഷൻ കാർഡിെൻറ കോപ്പി, ആധാർ കാർഡ് കോപ്പി, ബാങ്ക് പാസ് ബുക്ക് കോപ്പി, സ്ഥലത്തിെൻറ മുന്നിൽ നിന്നുള്ള ഫോട്ടോ, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവയുമായി ഹാജരാകണം. അല്ലാത്തപക്ഷം ഇവരെ ലിസ്്റ്റിൽ നിന്നും ഒഴിവാക്കപ്പെടുമെന്ന് നഗരസഭ ചെയർപേഴ്സൺ അറിയിച്ചു. കെ.പി. ഉണ്ണിക്ക് അന്ത്യാഭിവാദ്യമർപ്പിക്കാൻ രാഷ്ട്രീയ രംഗത്തെ പ്രമുഖർ എത്തി പാലക്കാട്: സി.എം.പി സംസ്ഥാന കമ്മിറ്റി അംഗം കെ.പി. ഉണ്ണിക്ക് അന്ത്യാഞ്ജലിയർപ്പിക്കാൻ രാഷ്ട്രീയ, സാമൂഹിക രംഗത്തെ പ്രമുഖരെത്തി. സി.എം.പി ജന. സെക്രട്ടറി എം.കെ. കണ്ണൻ, എം.ബി. രാജേഷ് എം.പി, എം.എൽ.എമാരായ പി.കെ. ശശി, പി. ഉണ്ണി, സി.പി.എം ജില്ല സെക്രട്ടറി സി.കെ. രാജേന്ദ്രൻ, മുൻ എം.എൽ.എമാരായ എം. ഹംസ, ചെന്താമരാക്ഷൻ, മുൻ ജില്ല പഞ്ചായത്ത് പ്രസിഡൻറ് ടി.എൻ. കണ്ടമുത്തൻ, മുൻ എം.പി. എൻ.എൻ. കൃഷ്ണദാസ്, കൃഷ്ണൻ കോട്ടാല, സി.എം.പി ജില്ല സെക്രട്ടറി മുരളി കെ. താരേക്കാട്, സി.എം.പി നേതാക്കളായ മുളയങ്കായ് ഹംസ, ടി.എൻ. ചാമിയപ്പൻ, പി.ജി. സൈമൺ കോശി, കെ. പാറുക്കുട്ടി, ടി.കെ. ജഗന്നിവാസൻ, ടി.എ. രവി, എം. ശശി എന്നിവർ അന്തിമോപചാരം അർപ്പിച്ചു. വെള്ളിയാഴ്ച വൈകീട്ട് നാലിന് ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ സംസ്കാരത്തിന് ശേഷം സി.എം.പി പാലക്കാട് ജില്ല കൗൺസിൽ സംഘടിപ്പിച്ച അനുശോചന യോഗത്തിൽ സംസ്ഥാന ജന. സെക്രട്ടറി എം.കെ. കണ്ണൻ, സി.പി.എം ജില്ല സെക്രട്ടറി സി.കെ. രാജേന്ദ്രൻ, സി.പി.ഐ ജില്ല എക്സിക്യൂട്ടീവ് അംഗം കെ. കൃഷ്ണൻകുട്ടി, മുൻ എം.പി എൻ.എൻ. കൃഷ്ണദാസ്, എസ്.എ. റഹ്മാൻ, (ഇന്ത്യൻ നാഷണൽ കോൺഗ്രസ്), എ. പ്രഭാകരൻ (സി.ഐ.ടി.യു), ജബ്ബാറലി (ജനതാദൾ എസ്), ശിവരാജേഷ് (കേരള കോൺഗ്രസ് എം), ജയൻ മമ്പറം (കേരള ജനപക്ഷം) എന്നിവർ സംസാരിച്ചു. സാംസ്കാരിക പ്രതിരോധം അനിവാര്യം -ആര്യാടൻ ഷൗക്കത്ത് പാലക്കാട്: ഫാഷിസത്തിനെതിരെയുള്ള സാംസ്കാരിക പ്രതിരോധം ഏറ്റെടുക്കേണ്ടത് രാഷ്ട്രീയക്കാരുടെ മാത്രം ഉത്തരവാദിത്വമല്ലെന്നും എഴുത്തുകാരും കലാകാരൻമാരും കൂടി ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും കെ.പി.സി.സി കലാസാംസ്കാരിക വിഭാഗമായ സംസ്കാര സാഹിതി സംസ്ഥാന ചെയർമാൻ ആര്യാടൻ ഷൗക്കത്ത്. സംസ്കാര സാഹിതി ജില്ല കമ്മിറ്റി രൂപവത്കരണ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അംഗീകാരങ്ങളെ കാത്ത് ഭരണകൂടത്തിനെതിരെ പ്രതികരിക്കാതിരുന്നാൽ ഈ മണ്ണിെൻറ സാംസ്കാരിക പൈതൃകം നഷ്ടപ്പെടുന്നതിന് സാക്ഷിയാവേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിൽ അഡ്വ. മോഹൻദാസ് അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡൻറ് വി.കെ. ശ്രീകണ്ഠൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി ഓമന ഉണ്ണി, ഷൊർണൂർ വിജയൻ, ബോബൻ മാട്ടുമന്ത എന്നിവർ സംസാരിച്ചു. ജില്ല ചെയർമാനായി ബോബൻ മാട്ടുമന്തയെയും ജനറൽ കൺവീനറായി എൻ. വിനേഷിനെയും തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.