കെ.പി. ഉണ്ണി നിര്യാതനായി

പാലക്കാട്: സി.എം.പി സംസ്ഥാന കമ്മിറ്റി അംഗവും മുൻ ജില്ല സെക്രട്ടറിയുമായിരുന്ന പാലക്കാട് തൊറപ്പാളയം അഞ്ജലിയിൽ കെ.പി. ഉണ്ണി (കിഴക്കേടത്ത് പത്മനാഭനുണ്ണി പണിക്കർ -92) നിര്യാതനായി. സി.ഐ.ടി.യു ജില്ല സെക്രട്ടറി, പ്രസിഡൻറ്, സി.പി.എം ജില്ല കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. 1977ൽ ഒറ്റപ്പാലത്ത് കോൺഗ്രസ് നേതാവ് പി. ബാലനെതിരെ സി.പി.എം സ്ഥാനാർഥിയായി മത്സരിച്ചിരുന്നു. സി.എം.പി രൂപവത്കരിച്ചപ്പോൾ എം.വി. രാഘവനൊപ്പം പാർട്ടിയിലെത്തി. ജില്ല സഹ. ആശുപത്രി ഡയറക്ടർ, സംസ്ഥാന കാർഷിക വികസന ബാങ്ക് ഡയറക്ടർ തുടങ്ങിയ നിലകളിലും പ്രവർത്തിച്ചു. കോയമ്പത്തൂർ സ്വകാര്യ സ്ഥാപനത്തിൽ മാനേജറായിരിക്കുമ്പോഴാണ് എ.കെ.ജിയുടെ നിർദേശാനുസരണം മുഴുവൻ സമയ പാർട്ടി പ്രവർത്തകനായി തൃക്കടീരിയിൽ എത്തുന്നത്. അതിനുമുമ്പ് ഇന്ത്യ-ചൈന യുദ്ധകാലഘട്ടത്തിൽ കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനായ കെ.പി. ഉണ്ണിയെ തമിഴ്നാട്ടിൽ അറസ്റ്റ് ചെയ്ത് ജയിലിലടച്ചിട്ടുണ്ട്. ഒരുവർഷം മുമ്പ് ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് സജീവ പ്രവർത്തനത്തിൽനിന്ന് മാറിനിന്നിരുന്നു. ഭാര്യ: തൃപ്രയാർ വലപ്പാട് സ്വദേശി വി. കൊച്ചമ്മിണി. മക്കൾ: ഇന്ദിര, ഗീത, അജിത, ലീന. മരുമക്കൾ: ഉണ്ണികൃഷ്ണൻ, പരേതനായ രഘുനാഥ് (മുതുതല പഞ്ചായത്ത് മുൻ പ്രസിഡൻറ്), വിജയകുമാർ (അൽെഎൻ), വിജയശങ്കർ (റിട്ട. സെക്രട്ടറി പട്ടാമ്പി സർവിസ് സഹ. ബാങ്ക്). സഹോദരങ്ങൾ: രാജൻ, സരോജിനി, സൗദാമിനി, പരേതരായ കുമാർ, ചന്ദ്രൻ, വിജയൻ. cap pg1 കെ.പി. ഉണ്ണി
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.