തിരൂരങ്ങാടി: വീട്ടിൽനിന്ന് യുവതിയുടെ ഏഴു പവൻ സ്വർണാഭരണം മോഷ്ടിച്ചു. എ.ആർ. നഗർ ഇരുമ്പുചോലയിലെ ചെമ്പകത്ത് മുനീറിെൻറ വീട്ടിലാണ് മോഷണം നടന്നത്. വെള്ളിയാഴ്ച പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം. മുനീറിെൻറ ഭാര്യ ഖൈറുന്നിസയുടെ കഴുത്തിൽനിന്ന് നാലു പവെൻറ മാലയും കാലിലണിഞ്ഞ മൂന്നു പവെൻറ പാദസരവുമാണ് നഷ്ടപ്പെട്ടത്. പുറത്തു വെച്ചിരുന്ന കോണി കൊണ്ടുവന്ന് സൺഷെയ്ഡിലൂടെ മുകളിലത്തെ നിലയിൽ കയറിയ മോഷ്ടാവ് ജനലിൽ ദ്വാരമുണ്ടാക്കി അതിലൂടെ കൈകടത്തി തൊട്ടടുത്ത വാതിൽ തുറക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. മലപ്പുറത്തുനിന്ന് വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.