കുരുന്നുകൾ ഇനി ഹൈടെക് അംഗൻവാടിയിൽ പഠിക്കും

കോട്ടക്കൽ: ശീതീകരിച്ച ക്ലാസ്റൂം, എങ്ങും വർണക്കൂട്ടുകൾ, പഠിക്കാൻ പ്രോജക്ടർ; ജില്ലയിലെ ആദ്യ ഹൈടെക്കാകാൻ ഒരുങ്ങുന്ന കോട്ടക്കൽ കോട്ടക്കുളം വാർഡിലെ അംഗൻവാടിയിലെ പ്രത്യേകതകളാണിത്. സ്വകാര്യ പങ്കാളിത്തത്തോടെ നിർമാണം പൂർത്തിയായ അംഗൻവാടിയുടെ ഉദ്ഘാടനം ശനിയാഴ്ച രാവിലെ പത്തിന് നടക്കും. അഞ്ച് ലക്ഷത്തോളം രൂപ ചെലവഴിച്ച് നവീകരിച്ച കെട്ടിടം നഗരസഭ ചെയർമാൻ കെ.കെ. നാസർ ഉദ്ഘാടനം ചെയ്യും. ദേശീയപാതയോരത്ത് പാലത്തറയിലാണ് ഹൈടെക് കെട്ടിടം യാഥാർഥ്യമായത്. നിലത്ത് ടൈൽസ് പാകിയും പാഠ്യഭാഗങ്ങൾ ചുമരിൽ വരച്ചും കമ്പ്യൂട്ടർ പ്രോജക്ടർ വഴി പഠിക്കാനുള്ള സംവിധാനവും ഇവിടെയുണ്ട്. കുട്ടികൾക്ക് വിനോദത്തിനും വിജ്ഞാനത്തിനും ഉപകരിക്കുന്ന വിധത്തിലാണ് സൗകര്യമൊരുക്കിയിരിക്കുന്നതെന്ന് വാർഡ് കൗൺസിലർ അബ്ദുല്ല മങ്ങാടൻ പറഞ്ഞു. പാലത്തറയിൽ ആധുനികരീതിയിൽ നവീകരിച്ച അംഗൻവാടി
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.