കുടിവെള്ളം മുടങ്ങി; നാട്ടുകാർ അടിപ്പാത നിർമാണം തടഞ്ഞു

വടക്കഞ്ചേരി: ദേശീയപാതയിലെ നിർമാണ പ്രവൃത്തി നാട്ടുകാർ തടഞ്ഞു. വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയിലെ കാരയങ്കാട് പ്രദേശത്തുള്ളവരാണ് കെ.എസ്.ആർ.ടി.സി ഡിപ്പോക്ക് സമീപം നടക്കുന്ന അടിപ്പാത നിർമാണം തടഞ്ഞത്. 10 ദിവസത്തോളമായി കുടിവെള്ള വിതരണം തടസ്സപ്പെടുത്തിയതിൽ പ്രതിഷേധിച്ചാണ് സംഘടിച്ചെത്തിയ നാട്ടുകാർ നിർമാണം തടഞ്ഞത്. എസ്. ഇല്യാസ്, ഖലീലുല്ല, ആഷിഖ്, അസീസ് എന്നിവർ സമരത്തിന് നേതൃത്വം നൽകി. കാരയങ്കാട് പ്രദേശത്തെ പ്രധാന കുടിവെള്ള വിതരണ പദ്ധതിയുടെ കുഴൽ കിണർ തകർത്താണ് ഇവിടെ നിർമാണം നടക്കുന്നത്. പകരം മറ്റൊരു കുഴൽ കിണർ ഹൈവേ അതോറിറ്റി കുഴിച്ച് നൽകിയെങ്കിലും മോട്ടോർ മാറ്റി സ്ഥാപിക്കാനോ തകരാറിലാക്കിയ കുഴൽ കിണർ നന്നാക്കാനോ അധികൃതർ തയാറായില്ല. തുടർന്ന് കരാർ കമ്പനി അധികൃതർ സ്ഥലത്തെത്തി നാട്ടുകാരുമായി ചർച്ച നടത്തിയതി‍​െൻറ അടിസ്ഥാനത്തിൽ അടുത്ത ദിവസം തന്നെ നന്നാക്കി നൽകുമെന്ന ഉറപ്പിലാണ് നാട്ടുകാർ പിരിഞ്ഞു പോയത്. കഞ്ചാവുമായി ഒരാൾ പിടിയിൽ കൊല്ലങ്കോട്: ഗോപാലപുരത്ത് കഞ്ചാവുമായി ഒരാൾ പിടിയിൽ. കോഴിക്കോട് സ്വദേശി പ്രഭാകരൻ (55) ആണ് പിടിയിലായത്. വെള്ളിയാഴ്ച രാവിലെ 11ന് കൊല്ലങ്കോട് എക്സൈസ് ഇൻസ്പെക്ടർ സജീവ് കുമാറും സംഘവും ഗോപാലപുരം ചെക്ക് പോസ് റ്റിനു സമീപം നടത്തിയ പരിശോധനയിലാണ് 450 ഗ്രാം കഞ്ചാവുമായി പ്രതിയെ പൊള്ളാച്ചി-പാലക്കാട് റൂട്ടിലെ കെ.എസ്.ആർ.ടി.സി ബസിൽ പിടികൂടുകയായിരുന്നു. സഞ്ചിയിൽ 56 ചെറു കവറുകളിലാക്കിയ നിലയിലാണ് കഞ്ചാവ്. ഷൺമുഖൻ, ഗുരുവായൂരപ്പൻ, യേശുദാസ്, ശ്രീകുമാർ, പ്രജീഷ് എന്നിവരടങ്ങുന്ന എക്സൈസ് സംഘമാണ് റെയ്ഡിന് നേതൃത്വം നൽകിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.