ചങ്ങരംകുളം: ദുരൂഹ സാഹചര്യത്തില്‍ ബൈക്ക് കത്തിനശിച്ച സംഭവത്തില്‍ സി.സി.ടി.വി കാമറയിൽ പതിഞ്ഞ ബൈക്ക് മോഷ്ടാവിനെ തേടിയുള്ള പൊലീസ് അന്വേഷണം ഊർജിതം. ബുധനാഴ്ച രാത്രി 11ഒാടെയാണ് ചങ്ങരംകുളം സി.പി.എം ഓഫിസിന് മുന്നിൽ പള്ളിക്കര റോഡില്‍ ബൈക്ക് കത്തുന്നതായി നാട്ടുകാര്‍ പൊലീസിനെ അറിയിച്ചത്. അന്വേഷണത്തില്‍ മട്ടാഞ്ചേരി സ്വദേശി സുമേഷിെൻറ ബൈക്കാണെന്നും ചങ്ങരംകുളത്ത് ജോലിക്ക് വന്ന ബന്ധു പ്രവീണ്‍ കൊണ്ടുവന്നതാണെന്നും കണ്ടെത്തി. ബൈക്ക് ചങ്ങരംകുളം സര്‍വിസ് സഹകരണ ബാങ്കിന് സമീപം വെച്ചിരുന്നതാണെന്നും ജോലി കഴിഞ്ഞെത്തുമ്പോള്‍ ബൈക്ക് കാണാതാവുകയായിരുന്നുവെന്നും പ്രവീൺ പറഞ്ഞിരുന്നു. പ്രവീണ്‍ ബൈക്ക് വെച്ചിരുന്ന സ്ഥലത്തെ സി.സി.ടി.വി കാമറ പരിശോധിച്ച പൊലീസ് ഒരു യുവാവ് ബൈക്കുമായി കടക്കുന്ന ദൃശ്യങ്ങള്‍ ശേഖരിച്ചു. യുവാവിന് വേണ്ടിയുള്ള അന്വേഷണം നടക്കുകയാണ്. മോഷ്ടിച്ച ബൈക്ക് എങ്ങനെ കത്തിയെന്നും സംഭവത്തിന് പിന്നില്‍ മറ്റു ദുരൂഹതകളുേണ്ടായെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. മോഷ്ടിച്ച ബൈക്ക് ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം തീപിടിച്ചപ്പോള്‍ ഉപേക്ഷിച്ച് രക്ഷപ്പെട്ടതാവാം എന്നതാണ് പ്രാഥമിക നിഗമനം. പ്രതിയെ പിടിക്കാന്‍ കഴിഞ്ഞാൽ മാത്രമേ സംഭവത്തിലെ ദുരൂഹത കണ്ടെത്താന്‍ കഴിയൂവെന്ന് എസ്.ഐ കെ.പി. മനേഷ് പറഞ്ഞു. വൈദ്യുതി മുടങ്ങും പൊന്നാനി: ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ സിവിൽ സ്‌റ്റേഷൻ മുതൽ ബസ് സ്റ്റാൻഡ് വരെ ശനിയാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.