'നിർഭയ' മികച്ച നാടകം

എടപ്പാള്‍: എടപ്പാള്‍ നാടക അരങ്ങി​െൻറ അഖില കേരള പ്രഫഷനല്‍ നാടക മത്സരത്തില്‍ തിരുവനന്തപുരം സൗപര്‍ണികയുടെ നിര്‍ഭയ മികച്ച നാടകമായി െതരഞ്ഞെടുക്കപ്പെട്ടു. അരങ്ങിലെ അനാര്‍ക്കലിയാണ് രണ്ടാമത്തെ നാടകം. നിര്‍ഭയയിലെ ഷോബി ആലപ്പുഴയാണ് മികച്ച നടൻ. നിര്‍ഭയയിലെ ബീന അനിലും അനാര്‍ക്കലിയിലെ മീനാക്ഷിയും മികച്ച നടിമാര്‍ക്കുള്ള അവാര്‍ഡിന് അര്‍ഹരായി. അനാര്‍ക്കലിയിലെ കലവൂര്‍ ശ്രീലനാണ് മികച്ച സഹ നടൻ. അനാര്‍ക്കലി സംവിധാനം ചെയ്ത മനോജ് നാരായണന്‍ മികച്ച സംവിധായകനായും നിര്‍ഭയയുടെ രചയിതാവ് അശോക് ശശി മികച്ച രചയിതാവിനുള്ള അവാര്‍ഡിനും അര്‍ഹരായി. ആലപ്പി വിവേകാനന്ദൻ (മികച്ച സംഗീതം), വിജയന്‍ കടമ്പേരി (രംഗപടം), ശശി വിളയാട്ട് (ദീപ സംവിധാനം) എന്നിവരും അവാര്‍ഡുകള്‍ക്ക് അര്‍ഹരായി. നിര്‍ഭയയാണ് ജനപ്രീതി നേടിയ നാടകം. എം.ആർ വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു മാറഞ്ചേരി: പരിച്ചകം എ.എം.എൽ.പി സ്കൂളിൽ റുബെല്ല, മീസിൽസ് രോഗങ്ങൾക്ക് എതിരെയുള്ള പ്രതിരോധ കുത്തിവെപ്പ് ക്യാമ്പ് സംഘടിപ്പിച്ചു. മാറഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് സ്മിത ജയരാജ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് കെ. അബൂബക്കർ അധ്യക്ഷത വഹിച്ചു. പരിച്ചകം ന്യൂ ഹെൽത്ത് സ​െൻററിലെ ഡോ. അജ്മൽ റഹ്മാൻ, ഹെൽത്ത് ഇൻസ്പെക്ടർ പ്രേം രാജ്, ജെ.പി.എച്ച്.എൻമാരായ ഷൈലമ്മ, സജിമോൾ ഗോപിനാഥ്, കല്യാണി, ആശാ വർക്കർമാർ എന്നിവർ നേതൃത്വം നൽകി. പ്രധാനാധ്യാപിക സി.വി. മേഴ്സി, കെ.കെ. ഷെരിഫ, വി.കെ. ശ്രീകാന്ത്, ടി.ബി. ശിവജ, ടി. സനിത, മാജിസ എം. അലി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.