തിരൂർ: രണ്ടുവർഷം മുമ്പ് സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് അരങ്ങൊരുക്കിയ തിരൂർ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ഇത്തവണ ജില്ല ശാസ്ത്രോത്സവം നടക്കും. നവംബർ 12 മുതൽ 15 വരെയാണ് മേള. വെള്ളിയാഴ്ച മലപ്പുറത്ത് നടന്ന വിദ്യാഭ്യാസ വകുപ്പ് അധികൃതരുടേയും അധ്യാപക സംഘടന പ്രതിനിധികളുടേയും യോഗമാണ് വേദി തീരുമാനിച്ചത്. 25ന് തിരൂരിൽ വിപുലമായ സംഘാടക സമിതി രൂപവത്കരിക്കും. ബോയ്സ് ഹൈസ്കൂളിന് പുറമെ ബി.പി അങ്ങാടി ഗവ. ഗേൾസ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ, ഡയറ്റ്, എൻ.എസ്.എസ് സ്കൂൾ തുടങ്ങിയ കേന്ദ്രങ്ങളിലും വേദികളുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.