ആലത്തിയൂർ: തിരൂർ ഉപജില്ല സ്കൂൾ കലോത്സവം നവംബർ 19 മുതൽ 22 വരെ ആലത്തിയൂർ കെ.എച്ച്.എം ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. വെള്ളിയാഴ്ച നടന്ന സംഘാടക സമിതി രൂപവത്കരണ യോഗത്തിലാണ് തീയതി തീരുമാനിച്ചത്. സ്റ്റേജിതര ഇനങ്ങൾ 13 മുതൽ നടക്കും. മത്സരങ്ങളുടെ ഓൺലൈൻ രജിസ്ട്രേഷൻ 10ന് സമാപിക്കും. അഞ്ച് പ്രധാന വേദികളുൾെപ്പടെ 10 വേദികളിലാകും മേള അരങ്ങേറുക. സംഘാടക സമിതി രൂപവത്കരണ യോഗം തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആർ.കെ. ഹഫ്സത്ത് ഉദ്ഘാടനം ചെയ്തു. തൃപ്രങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി. കുമാരൻ അധ്യക്ഷത വഹിച്ചു. കെ.എച്ച്.എം ഹൈസ്കൂൾ പ്രധാനാധ്യാപകൻ എം.വി. കിഷോർ പാനലുകൾ അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറുമാരായ എ.കെ. സലീം (മംഗലം), പുഷ്പ (തലക്കാട്), ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ സി.ടി. റംല, ബ്ലോക്ക് പ്രോഗ്രാം ഓഫിസർ ആർ.പി. ബാബുരാജ്, റോബിൻ, വി. അശ്കറലി, എൻ. നജ്മുദ്ദീൻ, സുകുമാരൻ, ജബ്ബാർ മാസ്റ്റർ, എ.സി. പ്രവീൺ, സൈനുദ്ദീൻ, രാജേന്ദ്രൻ നായർ, എ. ശിവദാസൻ, കെ. കുട്ട്യാലി മാസ്റ്റർ, രായിൻകുട്ടി എന്ന കുഞ്ഞിപ്പ, എം. ബാവ ഹാജി, കെ.പി. ഷംസുദ്ദീൻ, കെ.പി. ബീന, മോനുട്ടി പൊയ്്ലശ്ശേരി, നൗഷാദ് കുണ്ടനി തുടങ്ങിയവർ സംസാരിച്ചു. എ.ഇ.ഒ എ.പി. പങ്കജവല്ലി സ്വാഗതവും കെ.എച്ച്.എം ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ടി. സുനത നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.