പൊന്നാനി: ടൗൺ മേഖല കോൺഗ്രസ് ബൂത്ത് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ഇന്ദിരാഗാന്ധി ജന്മശതാബ്ദി കുടുംബ സംഗമം ഞായറാഴ്ച വൈകീട്ട് മൂന്നിന് ജെ.എം റോഡിലെ ടി.കെ ഹൗസിൽ നടക്കും. കോഴിക്കോട് മുൻ ഡി.സി.സി പ്രസിഡൻറ് കെ.സി. അബു ഉദ്ഘാടനം ചെയ്യും. ബോധവത്കരണ ക്ലാസ് പുതുപൊന്നാനി: എം.ഐ ഗേൾസ് സ്കൂളിൽ ആയുർേവദ ദിനാചരണത്തോടനുബന്ധിച്ച് സ്കൂൾ ഹെൽത്ത് ക്ലബിെൻറ ആഭിമുഖ്യത്തിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. പുതുപൊന്നാനി ആയുർവേദ ആശുപത്രിയിലെ ഡോ. സഫിയ ക്ലാസിന് നേതൃത്വം നൽകി. പ്രധാനാധ്യാപകൻ സി.വി. നൗഫൽ, ഡെപ്യൂട്ടി പ്രധാനാധ്യാപകൻ സി. ഉമ്മർ, സ്റ്റാഫ് സെക്രട്ടറി അഷ്റഫ്, വിദ്യാർഥികളായ ശബാന, ലക്ഷ്മി ദേവി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.