എടപ്പാൾ: കാലടി ഗ്രാമപഞ്ചായത്തിൽ മീസിൽസ് റുെബല്ല പ്രതിരോധ കുത്തിവെപ്പ് ബോധവത്കരണം ഊർജിതമാക്കി. സ്കൂളുകളിൽ രക്ഷാകർതൃസമിതി യോഗം ചേർന്നാണ് ആരോഗ്യ ബോധവത്കരണം നടത്തുന്നത്. നരിപ്പറമ്പ് ജി.എൽ.പി സ്കൂളിൽ നടന്ന ബോധവത്കരണ ക്ലാസ് വാർഡ് അംഗം കെ.വി. സലീം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് വി.വി. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫിസർ കെ.പി. മൊയ്തീൻ ക്ലാസെടുത്തു. പ്രധാനാധ്യാപിക സി.വി. രത്നം, ഹെൽത്ത് ഇൻസ്പെക്ടർ രാജേഷ് പ്രശാന്തിയിൽ, വി.എം. വിജേഷ്, വി. സുബി എന്നിവർ സംസാരിച്ചു. യൂനിറ്റ് സമ്മേളനം എടപ്പാള്‍: അപേക്ഷകൾ ഓൺലൈനിലേക്ക് മാറ്റിയതും കാമറ അടക്കമുള്ള തൊഴിലുപകരണങ്ങൾക്ക് ഉയര്‍ന്ന നിരക്കില്‍ ജി.എസ്.ടി ഏര്‍പ്പെടുത്തിയതും ഫോട്ടോ സ്റ്റുഡിയോ മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്ന് ആൾ കേരള ഫോേട്ടാഗ്രാഫേഴ്സ് അസോസിയേഷൻ എടപ്പാൾ യൂനിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. ജി.എസ്.ടി അഞ്ച് ശതമാനമായി കുറക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. എടപ്പാൾ പഞ്ചായത്ത് പ്രസിഡൻറ് പി.പി. ബിജോയ് ഉദ്ഘാടനം ചെയ്തു. വിജയന്‍ അധ്യക്ഷത വഹിച്ചു . സംസ്ഥാന കമ്മിറ്റി അംഗം രാഗം സുരേഷ്, എൻ.കെ. രഘുനാഥ്, ജിത്തു, അഷ്റഫ് ലൈവ്, ഗണേഷ്, കെ.പി. ഫഹദ്, വി.പി. ചന്ദ്രൻ, കെ. നാസർ, കെ.പി. വിജയൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ:- ബഷീർ ആനക്കര (പ്രസി) കെ.പി. ഫഹദ് (സെക്ര) വി.പി. ചന്ദ്രൻ (ട്രഷ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.