ഒരു പരാതി പരിഹാര നടപടി എത്തുന്നത് പതിനെേട്ടാളം ഉദ്യോഗസ്ഥരുടെ കൈകളിൽ മഞ്ചേരി: സംസ്ഥാനത്ത് റീസർവേയിലെ അപാകത പരിഹരിക്കുന്നതിലെ കാലതാമസം ഒഴിവാക്കാൻ എൽ.ആർ.എം തഹസിൽദാർമാർക്ക് കൂടുതൽ അധികാരം നൽകിയിട്ടും നടപടി ഇഴയുന്നു. റീസർവേ പൂർത്തിയായ സ്ഥലങ്ങളിലെ ഭൂരേഖ അപാകതകൾ കെട്ടിക്കിടക്കുന്നത് പരിഹരിക്കാനായിരുന്നു ഉത്തരവ്. റീസർവേ പൂർത്തിയാക്കി െറേക്കാഡുകൾ നൽകിയ വില്ലേജുകളിൽ ഭൂമി സംബന്ധിച്ച എല്ലാ പരാതികളും കൈകാര്യം ചെയ്യേണ്ടത് ഭൂരേഖ വിഭാഗം തഹസിൽദാറാണ്. സർവേ, ഭൂരേഖ െറേക്കാഡുകളുടെ സംരക്ഷണവും പരിപാലനവും അദ്ദേഹം നിർവഹിക്കണം. എൽ.ആർ.എം (ലാൻഡ് െറേക്കാഡ് മാനേജ്മെൻറ്) തഹസിൽദാർമാർക്ക് താലൂക്ക് സർവേയർമാരുടെ അധികാരവും നൽകി. ഇതുപ്രകാരം ഭൂരേഖ വിഭാഗം തഹസിൽദാർ ഒാഫിസിൽ സർവേ വിഭാഗം എന്ന് പ്രത്യേക വിഭാഗം ഉണ്ടായിരിക്കില്ലെന്നും സർവേയർമാർ ഈ ഒാഫിസിെൻറതന്നെ ഭാഗമായിരിക്കുമെന്നും അഡീഷനൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യൻ ആഗസ്റ്റിൽ ഇറക്കിയ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. എൽ.ആർ.എം സംബന്ധിച്ച പരാതികൾ മറ്റു തപാലുകൾ കൈകാര്യം ചെയ്യുന്ന രീതിയിൽ കൈകാര്യം ചെയ്യണം. കഴിഞ്ഞ ആഗസ്റ്റ് 31 വരെ വില്ലേജ്, താലൂക്ക് ഒാഫിസുകളിൽ ലഭിച്ച അപേക്ഷകൾ രജിസ്റ്ററിൽ ചേർക്കണം. ഇവ സബ്ഡിവിഷൻ, വിസ്തീർണ വ്യത്യാസം, അതിർത്തി പുനർനിർണയം തുടങ്ങിയവ രജിസ്റ്ററിൽ ചേർത്ത് 15 ദിവസത്തിനകം വില്ലേജ് ഒാഫിസർമാർ ഭൂരേഖ വിഭാഗം തഹസിൽദാർക്ക് കൈമാറണം. ഇതുപ്രകാരം 2017 സെപ്റ്റംബർ ഒന്നുമുതൽ പേരുമാറ്റം അപേക്ഷകൾ മാത്രമേ അതത് വില്ലേജ് ഒാഫിസുകളിൽ സ്വീകരിക്കാവൂ തുടങ്ങിയവയായിരുന്നു ഉത്തരവിലെ പ്രധാന നിർദേശങ്ങൾ. എന്നാൽ, ഭൂനികുതി സ്വീകരിക്കാത്തതിെൻറ പേരിൽ കോഴിക്കോട് കുടുംബനാഥൻ ആത്മഹത്യ ചെയ്ത സംഭവത്തിനുശേഷം നടപടി ലളിതമാക്കാൻ ഇറക്കിയ നിർദേശങ്ങൾ കൊണ്ട് ഫലത്തിൽ ഗുണങ്ങളൊന്നും ഉണ്ടായിട്ടില്ല. എല്ലാ താലൂക്കിലും എൽ.ആർ.എം ഫയലുകൾ കൈകാര്യം ചെയ്യാൻ പ്രത്യേകം ക്ലർക്കിനെ വെക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. ഇവിടെനിന്ന് സർവേ വിഭാഗം, ഹെഡ് സർവേയർ, തഹസിൽദാർ എന്നിവർക്ക് ശിപാർശ സഹിതമാണ് നൽകേണ്ടത്. നടപടി പൂർത്തിയാക്കിയ ഫയൽ കമ്പ്യൂട്ടർ രേഖയായി സൂക്ഷിക്കണം. എന്നാൽ, ഇതടക്കം എൽ.ആർ.എം നടപടി വേഗത്തിലാക്കാൻ എവിടെയും അധിക ജീവനക്കാരെ നിയമിച്ചിട്ടില്ല. നിലവിൽ റീസർവേയിൽ വന്ന ഒരു അപാകത പരിഹരിക്കാൻ റവന്യൂവിലും സർവേ വിഭാഗത്തിലുമായി പതിനെേട്ടാളം ടേബിളിൽ എത്തേണ്ട അവസ്ഥയാണ്. ഇ. ഷംസുദ്ദീൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.