മുഖ്യമ​ന്ത്രിയുമായി എൻ.എസ്​.എസ്​ ജനറൽ സെക്രട്ടറി കൂടിക്കാഴ്​ച നടത്തി

മുഖ്യമന്ത്രിയുമായി എൻ.എസ്.എസ് ജനറൽ സെക്രട്ടറി കൂടിക്കാഴ്ച നടത്തി കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയനും എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരും കൂടിക്കാഴ്ച നടത്തി. വെള്ളിയാഴ്ച ഉച്ചക്ക് 12.45ന് നാട്ടകം െഗസ്റ്റ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. ചങ്ങനാശ്ശേരി പെരുന്ന എൻ.എസ്.എസ് ആസ്ഥാനത്തുനിന്ന് എത്തിയ സുകുമാരൻ നായർ 20 മിനിറ്റുനേരം മുഖ്യമന്ത്രിയുമായി സംസാരിച്ചശേഷമാണ് മടങ്ങിയത്. സംസ്ഥാന സ്കൂൾ കായികമേളയടക്കം നിരവധി പരിപാടികളുടെ ഉദ്ഘാടനത്തിനായി കോട്ടയത്ത് എത്തിയ പിണറായി കുമരകത്ത് ഉത്തരവാദിത്ത ടൂറിസം മിഷൻ പദ്ധതി ഉദ്ഘാടനത്തിനുശേഷം ഉച്ചഭക്ഷണത്തിനും വിശ്രമത്തിനുമായി നാട്ടകം െഗസ്റ്റ് ഹൗസിൽ എത്തുകയായിരുന്നു. ഇൗസമയത്തായിരുന്നു കൂടിക്കാഴ്ച. പൊതുവിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച നടത്തിയതായാണ് സൂചന.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.