എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ക്ക് അഗ്നിശമന പരിശീലനം

പൂക്കോട്ടുംപാടം: ഗവ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നിലമ്പൂര്‍ അഗ്നിശമന സേനയുടെ ആഭിമുഖ്യത്തില്‍ എ ന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ക്ക് പരിശീലനം നല്‍കി. ഗ്യാസ് സ്റ്റവുകളില്‍ നിന്നും ശരീരത്തിലേക്കും അഗ്നി പടരുന്നത് തടയുന്നതും, കെട്ടിടങ്ങളില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തുന്നതും അഗ്നിശമന ജീവനക്കാര്‍ കുട്ടികള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചു. സേന സബ് ഇന്‍സ്പെക്ടര്‍ എം. അബ്ദുല്‍ ഗഫൂര്‍ നേതൃത്വം നല്‍കി. പി. ബാബുരാജ്, എം.വി. അജിത്, എം. നിസാമുദ്ദീന്‍, എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ എ. റിയാസ് ബാബു, അധ്യാപകരായ ഡോ. ദൃശ്യാ നാഥ്, ഗീതാ തമ്പി, കെ.എന്‍. ഉഷ, ഫോര്‍ച്ചൂണ ബ്രിട്ടോ, സി. മായ, വളണ്ടിയര്‍മാരായ കെ. അശ്വിന്‍, പി. ഷിബില, ഗോപീകൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഫോട്ടോ ppm3 പൂക്കോട്ടുംപാടം ഗവ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നിലമ്പൂര്‍ അഗ്നിശമന സേനയുടെ ആഭിമുഖ്യത്തില്‍ എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ക്ക് പരിശീലനം നല്‍കുന്നു --
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.