കാറിൽ കടത്താൻ ശ്രമിച്ച 2100 പാക്കറ്റ് ഹാൻസ് പിടികൂടി

ചെർപ്പുളശ്ശേരി: കാറിൽ കടത്താൻ ശ്രമിച്ച 2100 പാക്കറ്റ് ഹാൻസ് ചെർപ്പുളശ്ശേരി പൊലീസ് പിടികൂടി. ഒരാൾ അറസ്റ്റിൽ. കുലുക്കല്ലൂർ എരവത്ര താഴത്തേതിൽ അഷ്റഫാണ് (22) ആറസ്റ്റിലായത്. വ്യാഴാഴ്ച രാവിലെ ചെർപ്പുളശ്ശേരി പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് എസ്.ഐ പി.എം. ലിബിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെയും കാറും പിടികൂടിയത്. കോയമ്പത്തൂരിൽനിന്ന് സ്വിഫ്റ്റ് കാറിൽ ഒളിപ്പിച്ച നിലയിൽ 70 ബണ്ടുകളിലായി 2100 പേക്കറ്റ് ഹാൻസാണ് കൊണ്ടുവന്നിരുന്നത്. കേസിൽ ഇനിയും പ്രതികളുണ്ടെന്ന് എസ്.ഐ പറഞ്ഞു. ഫോട്ടോ: കാറിൽ കടത്താൻ ശ്രമിച്ച ഹാൻസും പ്രതി അഷ്റഫും
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.