എടപ്പാൾ: സംസ്ഥാനപാതയിലെ പുള്ളുവന്‍പടിയിലുള്ള രണ്ട് കടകളില്‍ മോഷണം. കെ.ടി. ഷൗക്കത്തിെൻറ പലചരക്ക് കട, വി.വി. ഷമീറിെൻറ ബേക്കറി എന്നിവയിലാണ് ബുധനാഴ്ച രാത്രിയില്‍ ഷട്ടറിെൻറ പൂട്ട് തകര്‍ത്ത് മോഷണം നടന്നത്. ഷൗക്കത്തിെൻറ കടയില്‍നിന്നും പണവും സ്റ്റേഷനറി സാധനങ്ങളും ഷമീറിെൻറ കടയില്‍നിന്നും പണവും 3000 രൂപയുടെ ബേക്കറി സാധനങ്ങളും മോഷണം പോയി. കഴിഞ്ഞ ദിവസം മാണൂരിലെ ഒരു ബിരിയാണി സെൻററിലും മോഷണം നടന്നിരുന്നു. ഇവിടെ നിന്നും പണം നഷ്ടമായിരുന്നു. പൊന്നാനി പൊലീസില്‍ പരാതി നല്‍കി. കുടുംബസംഗമം വെളിയങ്കോട്: വെളിയങ്കോട് കോൺഗ്രസ് കുടുംബസംഗമം നടത്തി. വി.ടി. ബൽറാം ഉദ്ഘാടനം ചെയ്തു. ടി.പി. കേരളീയൻ അധ്യക്ഷത വഹിച്ചു. പി.ടി. അജയ് മോഹൻ, യു. അബൂബക്കർ, ഷാജി കാളിയതേൽ, ഖലീൽ വാലിയിൽ, കല്ലടൽ ഷംസു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.