അനുശോചന യോഗവും സർവമത പ്രാർഥനയും

പൊന്നാനി: വാഹനാപകടത്തിൽ മരിച്ച കടകശ്ശേരി ഐഡിയൽ സ്കൂൾ അധ്യാപിക ശ്രീഷ്മയുടെ നിര്യാണത്തിൽ ദുഃഖം രേഖപ്പെടുത്തി ഐഡിയൽ കാമ്പസിൽ അനുശോചന യോഗവും സർവമത പ്രാർഥനയും നടന്നു. കെ.കെ.എസ്. ആറ്റക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ പി. കുത്താവു ഹാജി അധ്യക്ഷത വഹിച്ചു. അക്കാദമിക് ഡയറക്ടർ മജീദ് ഐഡിയൽ, സീനിയർ പ്രിൻസിപ്പൽ വി.ടി. ജോസഫ്, ചിത്ര ഹരിദാസ്, വി. മൊയ്തു, പ്രിയ അരവിന്ദ്, ഉമർ പുനത്തിൽ, പ്രവീണ രാജ, പി.വി. സിന്ധു, ലീനാ പ്രേം, സുപ്രിയ ഉണ്ണികൃഷ്ണൻ, ബിന്ദു പ്രകാശ് എന്നിവർ നേതൃത്വം നൽകി. അബ്ദുസ്സമദ് സമദാനിയുടെ നേതൃത്വത്തിൽ നടത്താനിരുന്ന പാരൻറിങ് പരിപാടി മാറ്റിവെച്ചാണ് അനുശോചന യോഗം നടന്നത്. അധ്യാപികയുടെ മരണവും സ്കൂളി​െൻറ പ്രവർത്തനവുമായി ബന്ധപ്പെടുത്തി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും അത്തരം പ്രചാരണം നടത്തുന്നവർ നിയമ നടപടികൾ നേരിടേണ്ടി വരുമെന്നും യോഗം മുന്നറിയിപ്പ് നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.