മഞ്ചേരി: കട വരാന്തയിൽ ഇരുന്ന യുവാവിനെ അന്യായമായി മർദിച്ചെന്നും തടയാൻ ശ്രമിച്ച ഭാര്യയുടെ വസ്ത്രം പിടിച്ചുകീറിയെന്നുമടക്കമുള്ള പരാതിയിൽ കരുവാരകുണ്ട് മുൻ എസ്.ഐ സിൽവർസ്റ്റർക്കെതിരെ മഞ്ചേരി പട്ടികജാതി-പട്ടികവർഗ സ്പെഷൽ കോടതി കേസെടുത്തു. കരുവാരകുണ്ട് മുക്കട്ട സ്വദേശിയും ഭാര്യയും നൽകിയ പരാതിയിലാണ് നടപടി. 2015 ആഗസ്റ്റ് 15ന് രാത്രി ഒമ്പതിന് സുഹൃത്തിെൻറ കട വരാന്തയിൽ ഇരിക്കവെ എസ്.ഐയും പൊലീസുകാരനും വന്ന് അകാരണമായി മർദിച്ചെന്നാണ് കേസ്. യുവാവിനെ പിടികൂടി കൊണ്ടുപോവാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞിരുന്നു. എസ്.പി അടക്കമുള്ളവർക്ക് പരാതി നൽകിയെങ്കിലും കേസെടുത്തിരുന്നില്ല. പിന്നീട് മഞ്ചേരി പട്ടികജാതി-പട്ടികവർഗ സ്പെഷൽ കോടതിയിൽ നൽകിയ സ്വകാര്യ അന്യായത്തിലാണ് കേസെടുത്ത് പ്രതിക്കെതിരെ സമൻസ് അയക്കാൻ ഉത്തരവിട്ടത്. കേസ് നവംബർ നാലിന് പരിഗണിക്കും. സിൽവർസ്റ്റർ ഇപ്പോൾ തൃപ്പൂണിത്തുറ സി.പി.സി ഐ.ഡി സബ് ഇൻസ്പെക്ടറാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.