മുഖം മിനുക്കാനൊരുങ്ങി മലപ്പുറം ​ടൗൺഹാൾ

മലപ്പുറം: കെട്ടിലും മട്ടിലും മുഖംമിനുക്കാനൊരുങ്ങുകയാണ് മലപ്പുറം ടൗൺഹാൾ. കല്ലിൽ തീർത്ത കെട്ടിടത്തി​െൻറ മുൻവശത്ത് ചായംപൂശൽ, തുറന്ന സ്റ്റേജ് നിർമാണം, ഭക്ഷണശാലക്ക് സമീപം ഷീറ്റിടൽ എന്നീ പ്രവൃത്തികളാണ് നടക്കാനിരിക്കുന്നത്. ഇതുസംബന്ധിച്ച ജോലികൾ വ്യാഴാഴ്ച തുടങ്ങി. ടൗൺഹാളിൽ മുമ്പ് തീരുമാനിച്ച പരിപാടികൾ നടക്കുന്നതിനാലാണ് നിർമാണ പ്രവർത്തനങ്ങൾ തുടങ്ങാൻ വൈകിയത്. നാലുലക്ഷം രൂപയാണ് നഗരസഭ ഇതിനായി വകയിരുത്തിയത്. ഇടതുവശത്ത് കിണറിനോട് ചേർന്നാണ് തുറന്ന സ്റ്റേജ് നിർമിക്കുന്നത്. പണി പൂർത്തിയാകുന്നതോടെ ചലച്ചിത്രോത്സവം, നാടകം, സംവാദം തുടങ്ങിയ സാംസ്കാരിക പരിപാടികൾ പുറത്തുതന്നെ നടത്താൻ സൗകര്യമാകും. കല്ലി​െൻറ സ്വാഭാവികത നിലനിർത്തി അതേ നിറത്തിലുള്ള, ഗുണമേന്മയുള്ള ചായമാണ് പൂശുക. ഭക്ഷണശാലക്ക് സമീപം കൈ കഴുകുന്നിടത്താണ് 20 മീറ്റർ നീളത്തിൽ ഷീറ്റിടുന്നത്. ടൗൺഹാൾ അറ്റകുറ്റപ്പണി നടത്തിയിട്ട് ഏറെക്കാലമായി. മുൻവശത്ത് വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി സ്മാരക ടൗൺഹാൾ എന്നെഴുതിയ ബോർഡ് തകർന്നിട്ട് നാളുകളേറെയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.