മേലാറ്റൂർ: പ്രവർത്തനം നിലച്ച കർക്കിടാംകുന്ന് ആലുങ്ങൽ വനിത സഹകരണ സംഘം നിക്ഷേപകരുടെ പണം തിരിച്ചുനൽകണമെന്നാവശ്യപ്പെട്ട് കർക്കിടാംകുന്ന് കോൺഗ്രസ് കമ്മിറ്റി മാർച്ച് സംഘടിപ്പിച്ചു. ഹബീബുല്ല അൻസാരി ഉദ്‌ഘാടനം ചെയ്തു. ടി.വി. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് നൗഫൽ തങ്ങൾ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ. ഉമ്മർ ഖത്താബ്, പൂതാനി നസീർബാബു, വാർഡ് അംഗം കെ. രാധാകൃഷ്ണൻ, എ. ഹനീഫ, പി.പി. റഫീഖ്, കെ.സി. അഫ്സൽ, എ. അബൂബക്കർ, പി. ഷാഹിദ്, ഒ. ഹംസ, കെ. വീരാൻകുട്ടി, അബ്ദുൽ ഹമീദ്, പുളിക്കൽ സലാം എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.