mt+mw തിരൂരങ്ങാടി: വിസ്ഡം ഗ്ലോബൽ ഇസ്‌ലാമിക് മിഷെൻറ ഭാഗമായ എം.എസ്.എം വെസ്റ്റ് ജില്ല ഹയർ സെക്കൻഡറി വിദ്യാർഥി സമ്മേളനം 'ഹൈസെക്' ഞായറാഴ്ച വെന്നിയൂർ പരപ്പൻ സ്‌ക്വയർ ഓഡിറ്റോറിയത്തിൽ നടക്കും. സൈബർ ലോകത്തെ അധാർമിക പ്രവണതകൾ, ലഹരിമരുന്നുകളുടെ വ്യാപനം, മൗലികാവകാശങ്ങളുടെ സംരക്ഷണം, അരാഷ്ട്രീയതയുടെ ദുരന്തഫലങ്ങൾ, കച്ചവടവത്കരിക്കപ്പെടുന്ന വിദ്യാഭ്യാസം തുടങ്ങിയ വിഷയങ്ങളിൽ ചർച്ച നടക്കും. രാവിലെ 9.30ന് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി ഉദ്ഘാടനം നിർവഹിക്കും. പി.കെ. അബ്ദുറബ്ബ് എം.എൽ.എ, പ്രഫ. ഹാരിസ് ബിൻ സലീം, മുഹമ്മദ് സാദിഖ് മദീനി, ഡോ. ഷാനവാസ് പറവണ്ണ തുടങ്ങിയവർ സംബന്ധിക്കും. വാർത്തസമ്മേളനത്തിൽ ജില്ല പ്രസിഡൻറ് മുനവ്വർ കോട്ടക്കൽ, സെക്രട്ടറി നിയാസ് കക്കാട്, ഹംസ പൂക്കിപ്പറമ്പ്, ഫസീഹ് തിരൂരങ്ങാടി, എം.ടി. റഹ്മത്തുല്ല എന്നിവർ പങ്കെടുത്തു. ക്ലബ് ഭാരവാഹികളുടെ യോഗം വേങ്ങര: പറപ്പൂർ ഗ്രാമപഞ്ചായത്തിൽ രജിസ്റ്റർ ചെയ്ത ക്ലബുകൾക്ക് സ്പോർട്സ് കിറ്റ് വിതരണം ചെയ്യുന്നത് സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ക്ലബ് ഭാരവാഹികളുടെ യോഗം ശനിയാഴ്ച രാവിലെ 10.30ന് പഞ്ചായത്ത് ഹാളിൽ ചേരുമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.