ബസുകൾ നടുറോഡിൽ പരപ്പനങ്ങാടി: സൗകര്യപ്രദമായ ബസ്സ്റ്റാൻഡില്ലാത്തതിനാൽ പരപ്പനങ്ങാടിയിൽ ബസുകൾ നടുറോഡിൽ നിർത്തിയിടുന്നത് യാത്രക്കാർക്ക് ദുരിതമാകുന്നു. പൊന്നാനി, ചമ്രവട്ടം, കാലിക്കറ്റ് യൂനിവേഴ്സിറ്റി, ചാലിയം ഭാഗങ്ങളിലേക്കുള്ള ബസുകളാണ് റോഡിൽ പാർക്ക് ചെയ്യുന്നത്. ഇതുകാരണം വിദ്യാർഥികളുൾെപ്പടെയുള്ള യാത്രക്കാർ ബസുകൾക്ക് ചുറ്റും റോഡിൽ നിൽക്കുകയാണ്. ഇത് പലപ്പോഴും ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കുമിടയാക്കുന്നുണ്ട്. സൗകര്യപ്രദമായ ബസ്സ്റ്റാൻഡ് പണിയാൻ സ്ഥലം ലഭ്യമാകാത്തതും സ്വകാര്യ സ്ഥലത്ത് പണിയാൻ ഗ്രാമപഞ്ചായത്ത് നടത്തിയ നീക്കങ്ങൾ രാഷ്ട്രീയ എതിർപ്പുമൂലം നടക്കാതെ പോയതുമാണ് ഇൗ സ്ഥിതിക്ക് കാരണമെന്നാണ് ഭരണപക്ഷത്തിെൻറ പ്രതികരണം. സ്ഥലം ലഭ്യമായാലുടൻ എല്ലാ സൗകര്യങ്ങളോടും കൂടിയ ബസ്സ്റ്റാൻഡ് നിർമാണത്തിന് മുന്തിയ പരിഗണന നൽകുമെന്ന് നഗരസഭ വൈസ് ചെയർമാൻ എച്ച്. ഹനീഫ പറഞ്ഞു. എന്നാൽ, ഭരിക്കുന്നവർക്ക് ഇച്ഛാശക്തിയുണ്ടെങ്കിൽ സ്റ്റാൻഡിനാവശ്യമായ സ്ഥലം കണ്ടെത്തി ഏറ്റെടുക്കാൻ ശിപാർശ ചെയ്യാവുന്നതേയുള്ളൂവെന്നും വികസന കാഴ്ചപ്പാടില്ലാത്തതാണ് തടസ്സമെന്നും ജനകീയ വികസന മുന്നണി അധ്യക്ഷനും സിഡ്കോ ചെയർമാനുമായ നിയാസ് പുളിക്കലകത്ത് പറഞ്ഞു. മഞ്ചേരി, കോട്ടക്കൽ, കൊണ്ടോട്ടി ഭാഗങ്ങളിലേക്കുള്ള ബസുകൾ പാർക്ക് ചെയ്യുന്ന റെയിൽവേ ബി ക്ലാസ് ഭൂമിയോട് ചേർന്ന പഴയ സ്റ്റാൻഡ് പുതുക്കിപ്പണിയാൻ ഫണ്ട് വകയിരുത്തിയിട്ടുണ്ടെങ്കിലും ഭരണ-പ്രതിപക്ഷ തർക്കം കാരണം ചുവപ്പുനാടയിൽ കുടുങ്ങിക്കിടക്കുകയാണ്. ബസ്സ്റ്റാൻഡ് നവീകരണം പറഞ്ഞ് നഗരസഭ വാണിജ്യ കോംപ്ലക്സിൽ കച്ചവടം ചെയ്തിരുന്നവരെയെല്ലാം ഒഴിപ്പിച്ചതല്ലാതെ കെട്ടിടം പൊളിക്കാനോ സ്റ്റാൻഡ് നവീകരിക്കാനോ ശ്രമമുണ്ടായില്ല. ഒഴിപ്പിച്ച വ്യാപാരികൾക്ക് ഉടൻ സ്റ്റാൻഡിനകത്ത് താൽക്കാലിക കച്ചവട ബങ്കുകൾ നിർമിച്ചുനൽകുമെന്ന വാക്കുപാലിക്കാനും അധികൃതർക്കായിട്ടില്ല. പരപ്പനങ്ങാടി സ്റ്റാൻഡിൽ ഇടമില്ലാത്തതിനാൽ കോഴിക്കോട്-തിരൂർ റൂട്ടിൽ നടുറോഡിൽ ബസുകൾ നിർത്തിയിട്ട നിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.