കരുളായി: കെ.എം ഹയര്‍സെക്കന്‍ഡറി സ്കൂള്‍ നടപ്പാക്കുന്ന 'സമീപം' പരിപാടിയുടെ കൂറ്റമ്പാറ ചാപ്റ്റർ രൂപവത്കരണ യോഗം എൽ.പി സ്കൂളിൽ നടന്നു. പ്രധാനാധ്യാപിക സുധ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് വി.കെ. ചന്ദ്രഭാനു അധ്യക്ഷത വഹിച്ചു. കെ.എം സ്കൂൾ പ്രധാനാധ്യാപകന്‍ ജെ. രാധാകൃഷ്ണൻ പദ്ധതി വിശദീകരിച്ചു. കൂറ്റമ്പാറയിൽനിന്ന് എസ്.എസ്.എൽ.സിക്ക് ഉന്നതവിജയം നേടിയ ബിസ്മിയ ഷംസ, പി. അൻഷിജ എന്നിവരെയും മാതാപിതാക്കളെയും ആദരിച്ചു. ഈ കുട്ടികൾക്ക് സാംസ്കാരിക-സാമൂഹിക പ്രവർത്തകർ സമാഹരിച്ച സ്വര്‍ണ നാണയം സുബൈർ കൈമാറി. കുട്ടികളും വീട്ടുകാരും തയാറാക്കിയ ജ്യോതിസ് എന്ന മാഗസിൻ അബ്ദുൽ കബീർ പ്രകാശനം ചെയ്തു. പി. സജിൻ 'സമീപം' കമ്മിറ്റി രൂപവത്കരണത്തിന് നേതൃത്വം നൽകി. കുട്ടികളുടെ ഗായകസംഘം ഗാനങ്ങൾ അവതരിപ്പിച്ചു. വൈവിധ്യമാർന്ന വിദ്യാഭ്യാസ സാംസ്കാരിക പരിപാടികളും കാരുണ്യ പ്രവർത്തനങ്ങളും നടപ്പാക്കുമെന്ന് സമീപം പ്രവർത്തകർ അറിയിച്ചു. കെ.എം. രാജേഷ്, ആർ. നീതു, പി. വിനോദ്. കെ. രതിൻ, മോഹൻ, സ്വപ്ന, എന്‍. സാദത്തലി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.