മഞ്ചേരി: അളവുതൂക്ക വിഭാഗത്തിൽ അസിസ്റ്റൻറ് കൺട്രോളർ ജനറൽ വിഭാഗവും അസിസ്റ്റൻറ് കൺട്രോളർ ഫ്ലയിങ് സ്ക്വാഡും ഏകോപിപ്പിക്കുന്നു. നിലവിൽ അളവുതൂക്ക വിഭാഗ പരിശോധനയും സീലിങ്ങും രണ്ടായാണ് നടത്തിയിരുന്നത്. പുതുതായി 95 തസ്തികകൾ ആവശ്യപ്പെട്ട് ഭരണപരിഷ്കരണ വകുപ്പ് ശിപാർശ നൽകിയിരുന്നു. 15 തസ്തികകൾ മാത്രമാണ് 2013 ജൂൺ ഒന്നിലെ ഉത്തരവ് പ്രകാരം അനുവദിച്ചിരുന്നത്. ഇതിലേക്ക് 21 തസ്തിക കൂടി അനുവദിച്ചാണ് ഉത്തരവ്. ഫ്ലയിങ് സ്ക്വാഡിൽ പത്ത് ക്ലർക്ക്, ഡെപ്യൂട്ടി കൺട്രോളർ ഒാഫിസിൽ മൂന്ന് ജൂനിയർ സൂപ്രണ്ട്, ഇേൻറണൽ ഒാഡിറ്റ് വിഭാഗത്തിൽ മൂന്ന് ക്ലർക്ക്, ഡെപ്യൂട്ടി കൺട്രോളർ ഒാഫിസിൽ മൂന്ന് ക്ലർക്ക്, കൺട്രോളർ ഒാഫിസിൽ ഒരു സീനിയർ സൂപ്രണ്ട്, ഹെഡ് ക്ലർക്ക് ഒന്ന് എന്നിങ്ങനെയാണിത്. ഇതും ജോലിഭാരം തീർക്കാൻ പര്യാപ്തമല്ലെന്നാക്ഷേപമുണ്ട്. 1978ലെ തസ്തിക വിന്യാസം പ്രകാരമാണ് അളവുതൂക്ക വിഭാഗത്തിലെ ജീവനക്കാർ. ഇതിനാൽ പരിശോധനകൾ ഉത്സവ സീസണുകളിൽ മാത്രമാവുകയാണ്. താലൂക്കിൽ ഒന്ന് എന്ന തോതിൽ പോലും അളവുതൂക്ക വിഭാഗം ഒാഫിസ് പ്രവർത്തിക്കുന്നില്ല. ഒാട്ടോറിക്ഷകളുടെ മീറ്റർ റീഡിങ്, സർവിസ് പരിശോധന തുടങ്ങിയവയും അളവുതൂക്ക വിഭാഗത്തിെൻറ ചുമതലയിൽ വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.