പുറമ്പോക്ക് അളവ് പ്രസിഡൻറി​െൻറ നാടകമെന്ന് കോൺഗ്രസ്

കരുവാരകുണ്ട്: അവിശ്വാസ പ്രമേയം നേരിടുന്ന ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മുഖം രക്ഷിക്കാനാണ് തിരക്കിട്ട് പുറമ്പോക്ക് സർവേക്കിറങ്ങിയിരിക്കുന്നതെന്ന് കോൺഗ്രസ് പാർലമ​െൻററി പാർട്ടി. ഭരണ സമിതിയിൽ ആലോചിക്കാതെ പ്രസിഡൻറ് സ്വന്തം ഇഷ്ടപ്രകാരമാണ് തീരുമാനമെടുക്കുന്നതെന്നും റവന്യൂ ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയതിന് ശേഷമാണ് കോൺഗ്രസ് പാർലമ​െൻററി പാർട്ടി നേതാവിനെ വിവരമറിയിച്ചതെന്നും അംഗങ്ങൾ വാർത്തകുറിപ്പിൽ അറിയിച്ചു. തങ്ങൾ കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസാകുമെന്നായപ്പോഴാണ് രക്തസാക്ഷി പരിവേഷമണിയാൻ പ്രസിഡൻറ് നാടകം കളിക്കുന്നത്. ആറുമാസം മുമ്പ് പുറമ്പോക്ക് അളക്കാൻ തുടങ്ങിയപ്പോൾ ചിലർ ഹൈകോടതിയിൽനിന്ന് സ്റ്റേ വാങ്ങിയിരുന്നു. ഇത് നീക്കാൻ തങ്ങൾ ആവശ്യപ്പെട്ടിട്ടും അനങ്ങാതിരുന്ന പ്രസിഡൻറ് ഇപ്പോൾ കാണിക്കുന്ന അമിത താൽപര്യത്തിൽ ദുരൂഹതയുണ്ട്. പുറമ്പോക്ക് അളവിന് തങ്ങൾ എതിരല്ലെന്നും ഇതര രാഷ്ട്രീയ പാർട്ടികളെക്കാൾ ഇക്കാര്യത്തിൽ മുന്നിലുണ്ടാവുമെന്നും പാർട്ടി ലീഡർ വി. ആബിദലി, കെ. കുര്യച്ചൻ ഫ്രാൻസിസ്, വി. ശബീറലി എന്നിവർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.