പച്ചക്കറി പരിശീലനം

പാണ്ടിക്കാട്-: കൃഷിഭവ​െൻറ ആഭിമുഖ്യത്തിൽ പച്ചക്കറി ക്ലസ്റ്റർ അംഗങ്ങൾക്ക് പരിശീലന ക്ലാസ് നടത്തി. കാർഷിക വികസന കർഷക ക്ഷേമ വകുപ്പി​െൻറ പച്ചക്കറി വികസന പദ്ധതി പ്രകാരമാണ് പരിപാടി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ. ഫാത്തിമ ഉദ്ഘാടനം ചെയ്തു. വാർഡംഗം ടി.സി. ഫിറോസ് ഖാൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ കുരിക്കൾ ജംഷീന, സരിത, ബേനസീർ കെ. ഹരിദാസൻ, സമീർ ബാബു, കൊരമ്പയിൽ ശങ്കരൻ, കൃഷി ഓഫിസർ ഹംസ കുരിക്കൾ, ഗീത, പി.കെ. അബ്ദുന്നാസർ, എൻ.ടി. ഹരിദാസൻ, ഗോപിനാഥൻ എന്നിവർ സംസാരിച്ചു. കൃഷി അസിസ്റ്റൻറ് എ.പി. കുഞ്ഞാലിക്കുട്ടി പദ്ധതി വിശദീകരിച്ചു. കെ.പി. സുരേഷ് കുമാർ ക്ലാസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.